LiveTV

Live

National

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി ഇന്ന് ജയ്പൂരില്‍

രാംലീല മൈതാനത്താണ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരിക്കുന്നത്

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി ഇന്ന് ജയ്പൂരില്‍

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണോദ്ഘാടനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ജയ്പൂരിലെത്തും. രാംലീല മൈതാനത്താണ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

വിമാനത്താവളം മുതല്‍ രാംലീല മൈതാനം വരെയുള്ള യാത്രക്കിടെ 14 ഇടത്ത് രാഹുലിന് സ്വീകരണം നല്‍കും. സന്ദര്‍ശന ശേഷം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സഖ്യ സാധ്യതകളും സംബന്ധിച്ച് രാഹുല്‍ ഗാന്ധി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യും. പ്രചരണ പരിപാടികളുടെ ഭാഗമായി ഈ മാസം അവസാനവും അടുത്തമാസം ആദ്യവും രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ സന്ദര്‍ശിക്കും.