LiveTV

Live

National

വീട്ടില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ പിടികൂടി; സനാതന്‍ സന്‍സ്ത  പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍ 

മുംബൈയില്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകന്‍റെ വസതിയില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി.

 വീട്ടില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ പിടികൂടി; സനാതന്‍ സന്‍സ്ത  പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍ 

മുംബൈയില്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകന്‍റെ വസതിയില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി. വൈഭവ് റൗത്തിന്റെ മുംബൈയിലെ നലസോപരയിലെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ വരെ നീണ്ടു. റെയ്ഡിന് പിന്നാലെ വൈഭവ് റൗത്തിനെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ മുംബൈയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനക്കായി അയച്ചു.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ റൗത്ത് സനാതന്‍ സന്‍സ്തയുടെ സജീവ പ്രവര്‍ത്തകനല്ലെന്ന വിശദീകരണവുമായി സംഘടന രംഗത്തെത്തി. ഇയാളുടെ വസതിയില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയെന്ന വാദം വിശ്വസിക്കുന്നില്ലെന്നും സനാതന്‍ സന്‍സ്തയുടെ അഭിഭാഷകന്‍ സഞ്ജീവ് പുനലിക്കര്‍ പറഞ്ഞു.

2007ലും 2009ലും സനാതന്‍ സന്‍സ്തയുടെ ചില പ്രവര്‍ത്തകരെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. 2013ല്‍ നരേന്ദ്ര ദാബോല്‍ക്കര്‍ വധത്തിലും 2015ല്‍ എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ വധവുമായി ബന്ധപ്പെട്ടും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തിലും അറസ്റ്റിലായത് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണ്.