LiveTV

Live

National

സി.ഐ.ടി.യു - കിസാന്‍ സഭ ജയില്‍ നിറക്കല്‍ സമരം ഇന്ന്

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം.

സി.ഐ.ടി.യു - കിസാന്‍ സഭ ജയില്‍ നിറക്കല്‍ സമരം ഇന്ന്

സി.ഐ.ടി.യുവിന്റെയും അഖിലേന്ത്യാ കിസാന്‍ സഭയുടെയും നേതൃത്വത്തിലുള്ള ജയില്‍ നിറക്കല്‍ സമരം ഇന്ന്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. പ്രതിഷേധ പ്രകടനമായി എത്തുന്ന സമരക്കാര്‍ ജില്ലാ കേന്ദ്രങ്ങളില്‍ അറസ്റ്റ് വരിക്കും.

പ്രധാനമായും രാജ്യത്തെ 400 ജില്ലകള്‍ കേന്ദ്രീകരിച്ചാണ് സമരം നടക്കുക. സമരത്തിന്റെ ഭാഗമായി കിസാന്‍ സഭ ശേഖരിച്ച 10 കോടിയോളം ഒപ്പുകള്‍ ജില്ലാ ഭരണാധികാരികള്‍ വഴി പ്രധാനമന്ത്രിക്ക് നല്‍കും.

സമരത്തിന് ദലിത്, എക്‌സ് സര്‍വീസ്‌മെന്‍ തുടങ്ങിയ വിഭാഗക്കാരുടെ പിന്തുണയുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. ദില്ലിയില്‍ നടക്കുന്ന ജയില്‍ നിറക്കല്‍ സമരത്തില്‍ പ്രമുഖ നേതാക്കള്‍ അറസ്റ്റ് വരിക്കും.