LiveTV

Live

National

കരുണാനിധിക്ക് വിടചൊല്ലി തമിഴകം

വിലാപയാത്ര മറീന ബീച്ചിലേക്ക് എത്തി. പതിനായിരങ്ങളാണ് റോഡിന് ഇരുവശവും കലൈജ്ഞറെ ഒരു നോക്ക് കാണാന്‍ തടിച്ച് കൂടിയിരുന്നത്. രാജാജി ഹാളിലായിരുന്നു പൊതുദര്‍ശനം.

കരുണാനിധിക്ക് വിടചൊല്ലി തമിഴകം

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിക്ക് കണ്ണീരോടെ വിട. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ മറീന ബീച്ചില്‍ കരുണാനിധിയുടെ മൃതദേഹം സസ്കരിച്ചു. പതിനായിരങ്ങളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

മുത്തുവേല്‍ കരുണാനിധി ഇനി ചരിത്രം. പതിറ്റാണ്ടുകള്‍ തമിഴ്നാടിന്റെ ഗതിയെ നിര്‍ണയിച്ച കലൈജ്ഞര്‍ക്ക് മറീന ബീച്ചില്‍ അണ്ണാ സ്മാരകത്തിനടുത്ത് അന്ത്യവിശ്രമം. രാജാജി ഹാളില്‍ നിന്ന് ജനസാഗരത്തിന്റെ പിന്തുണയോടെയാണ് മൃതദേഹം മറീന ബീച്ചില്‍ എത്തിച്ചത്.

തിങ്ങിക്കൂടിയ പതിനായിരങ്ങള്‍ക്ക് മുന്നില്‍ സ്റ്റാലിനടക്കമുള്ള കുടുംബാഗങ്ങള്‍ വികാരാധീനരായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കള്‍ സംസ്കാര ചടങ്ങിനെത്തി.