LiveTV

Live

National

മോട്ടോര്‍ വാഹന പണിമുടക്ക് ഡല്‍ഹിയെ ബാധിച്ചില്ല

പണിമുടക്കിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ശക്തമായ സുരക്ഷയാണ് ഒരുക്കിയത്.

മോട്ടോര്‍ വാഹന പണിമുടക്ക് ഡല്‍ഹിയെ ബാധിച്ചില്ല

മോട്ടോര്‍ വാഹന പണിമുടക്ക് ഡല്‍ഹിയെ ബാധിച്ചില്ല. ബസുകള്‍, ടാക്സി വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം നിരത്തിലിറങ്ങി. പണിമുടക്കിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ശക്തമായ സുരക്ഷയാണ് ഒരുക്കിയത്.

പണിമുടക്കുകള്‍ സാരമായി ബാധിക്കാത്ത ഡല്‍ഹിയില്‍ പതിവുപോലെ ഇന്നത്തെ വാഹന പണിമുടക്കും മാറ്റമൊന്നും ഉണ്ടാക്കിയില്ല. ബസുകളും ടാക്സികളും സാധാരണ ഗതിയില്‍ തന്നെ റോഡിലിറങ്ങി. സ്കൂള്‍ ബസുകളും തടസമില്ലാതെ നിരത്തിലിറങ്ങിയതിനാല്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. പരീക്ഷകളും മാറ്റമില്ലാതെ നടന്നു.

എങ്കിലും മോട്ടോര്‍ വാഹന ഭേദഗതി ബില്ലിനും ഇന്‍ഷുറന്‍സ് പ്രീമിയം, ഇന്ധന വില തുടങ്ങിയവയുടെ വര്‍ധനക്കും എതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഓള്‍ ഇന്ത്യ മോട്ടോര്‍ വാഹന അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.

പ്രതിഷേധ പ്രകടനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്.