LiveTV

Live

National

കുട്ടികള്‍ക്ക് പഠിക്കാനുള്ള പുസ്തകം ഇങ്ങിനെയാണോ? രോഷത്തോടെ സെവാഗ്

ഒരു സ്‌കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു സെവാഗിന്റെ ട്വീറ്റ്. പുസ്തകത്തിലുള്ള കൂട്ടുകുടുംബത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് വീരുവിനെ ചൊടിപ്പിച്ചത്

 കുട്ടികള്‍ക്ക് പഠിക്കാനുള്ള പുസ്തകം ഇങ്ങിനെയാണോ? രോഷത്തോടെ സെവാഗ്

കളിക്കളത്തിലെ വെടിക്കെട്ട് ബാറ്റിംഗ് പോലെയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ ചില ട്വീറ്റുകള്‍. കൂറ്റന്‍ സിക്സ് കൊണ്ട് ബൌളറുടെ വായടപ്പിക്കുന്ന പോലെ വീരുവിന്റെ ട്വീറ്റുകള്‍ കുറിക്ക് കൊള്ളുന്നവയാണ്. വിരമിച്ച ശേഷം സോഷ്യൽ മീഡിയയിൽ ഇത്ര സജീവമായ ഇന്ത്യൻ ക്രിക്കറ്റ് താരം ഇല്ല എന്നു തന്നെ പറയാം. ഇത്തവണയും സെവാഗ് ട്വിറ്ററിൽ പങ്കിട്ട ഒരു ട്വീറ്റ് ആരാധകർ ഏറ്റെടുത്തു. പഴയ പോലെ ഇതൊരു തമാശയായിരുന്നില്ല, കുറച്ചു ഗൌരവമുള്ള കാര്യമായിരുന്നു.

ഒരു സ്‌കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു സെവാഗിന്റെ ട്വീറ്റ്. പുസ്തകത്തിലുള്ള കൂട്ടുകുടുംബത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് വീരുവിനെ ചൊടിപ്പിച്ചത്. മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും കുട്ടികളുമടങ്ങുന്നതാണ് കൂട്ടുകുടുംബം. ഒരു കൂട്ടുകുടുംബത്തിന് ഒരിക്കലും ജീവിതം ആസ്വദിക്കാനാവില്ല എന്നാണ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാനുള്ള പുസ്തകത്തില്‍ എന്തെങ്കിലുമൊക്കെ എഴുതി വിടുകയാണെന്നും ഇത് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അലംഭാവത്തോടെയാണ് പുസ്തകത്തിന്റെ നിർമാണെന്നും സെവാഗ് ട്വീറ്റില്‍ വ്യക്തമാക്കി. വീരുവിന്റെ ട്വീറ്റിനെ അനുകൂലിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.