LiveTV

Live

National

635 തവണ നിയമം ലംഘിച്ചതിന് വാഹനത്തിന്‍റെ വിലയേക്കാള്‍ കൂടുതല്‍ പിഴ; വാഹനം പിടിച്ചെടുത്ത പൊലീസ് വെട്ടിലായി

സിഗ്നല്‍ തെറ്റിച്ചു, ഹെല്‍മറ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്ക് പലപ്പോഴായി ആകെ 63,500 രൂപയാണ് വാഹനത്തിന് പിഴയിട്ടത്.

635 തവണ നിയമം ലംഘിച്ചതിന് വാഹനത്തിന്‍റെ വിലയേക്കാള്‍ കൂടുതല്‍ പിഴ; വാഹനം പിടിച്ചെടുത്ത പൊലീസ് വെട്ടിലായി

635 തവണ ഗതാഗത നിയമം ലംഘിച്ച വാഹനം പിടിച്ചെടുത്ത ട്രാഫിക് പൊലീസ് വെട്ടിലായി. സിഗ്നല്‍ തെറ്റിച്ചു, ഹെല്‍മറ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്ക് പലപ്പോഴായി ആകെ 63,500 രൂപയാണ് വാഹനത്തിന് പിഴയിട്ടത്. ചുരുക്കിപ്പറഞ്ഞാല്‍ വാഹനത്തിന്‍റെ വിലയേക്കാള്‍ കൂടുതലുണ്ട് പിഴ.

മൈസൂരിലെ നരസിംഹരാജ ഡിവിഷനിലാണ് സംഭവം. വാഹനം ഓടിച്ചയാള്‍ ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് വണ്ടി കൈ കാണിച്ച് നിര്‍ത്തി. വണ്ടിയുടെ നമ്പറും വിശദാംശങ്ങളും പരിശോധിച്ചപ്പോഴാണ് നിയമ ലംഘനങ്ങളുടെ പരമ്പര പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനിടെ പൊലീസിനെ വെട്ടിച്ച് സ്‌കൂട്ടര്‍ ഓടിച്ചയാള്‍ ഓടിരക്ഷപ്പെട്ടു. ഇതോടെ വണ്ടി പൊലീസിന്റെ തലയിലായി. വണ്ടിയുടെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രത്തിലാണ് പൊലീസ്.

സിഗ്‌നല്‍ തെറ്റിച്ചതിനും ഹെല്‍മറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിനുമാണ് വാഹനത്തിന് പലപ്പോഴായി പിഴയിട്ടത്. 2015ല്‍ കെ മധുപ്രസാദ് എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ നിലവില്‍ വാഹനം ഇയാളുടെ കൈവശമാണോയെന്ന് ഉറപ്പായിട്ടില്ല. നിലവിലുള്ള ആര്‍ടിഒ രേഖകള്‍ പ്രകാരമുള്ള ഉടമയ്ക്ക് നോട്ടീസ് അയച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് പൊലീസ്.

ഈ വാഹനം ലേലത്തില്‍ വിറ്റാലും പിഴയുടെ പകുതി പോലും കിട്ടില്ല. കോടതിയുടെ നിര്‍ദേശം അനുസരിച്ച് മുന്നോട്ട് നീങ്ങാനാണ് പൊലീസിന്‍റെ തീരുമാനം.