LiveTV

Live

National

യാത്രക്കാരന്‍ കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു; വിമാനം താഴെയിറക്കി

ഇറ്റലിയിലെ മിലാനിൽ നിന്ന് ഡൽഹിയിലേക്കു തിരിച്ച എയർ ഇന്ത്യ വിമാനമാനത്തിലാണ് നാടകീയ സംഭവം. അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ഇന്ത്യൻ പൗരന്‍ ഗുർപ്രീത് സിങിനെ ഇറ്റാലിയന്‍ പൊലീസിന് കൈമാറി.

യാത്രക്കാരന്‍ കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു; വിമാനം താഴെയിറക്കി

യാത്രക്കാരന്‍ കോക്‌പിറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനം താഴെയിറക്കി. ഇറ്റലിയിലെ മിലാനിൽ നിന്ന് ഡൽഹിയിലേക്കു തിരിച്ച എയർ ഇന്ത്യ വിമാനമാനത്തിലാണ് നാടകീയ സംഭവം. അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ഇന്ത്യൻ പൗരന്‍ ഗുർപ്രീത് സിങിനെ ഇറ്റാലിയന്‍ പൊലീസിന് കൈമാറി.

250 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ വിമാനം മിലാനിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്. വിമാനം ടേക്ക് ഓഫ് നടത്തിയ ശേഷം കോക്‌പിറ്റിലേക്ക്(പൈലറ്റ് ഇരിക്കുന്ന മുറി) ഗുർപ്രീത് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ വിമാനം മിലാൻ വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഇയാളെ ലോക്കല്‍ പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനം വീണ്ടും ഡൽഹിക്കു തിരിക്കുകയായിരുന്നു. സംഭവം മൂലം രണ്ടര മണിക്കൂറിലധികം വൈകിയാണ് വിമാനം യാത്ര തിരിച്ചത്.