LiveTV

Live

National

മോദിയും രാംദേവും മാറി വരുന്ന ഇന്ത്യൻ ജനതയും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും രാംദേവിന് ഒട്ടേറെ സമാനതകൾ ഉണ്ട്. ട്രംപും കോടികൾ വിലമതിക്കുന്ന വാണിജ്യസ്ഥാപനങ്ങളുടെ മേധാവിയും ടി.വി ചാനലുകളിലെ പരിചിത മുഖവുമാണ്.

മോദിയും രാംദേവും മാറി വരുന്ന ഇന്ത്യൻ ജനതയും

നരേന്ദ്ര മോദി സർക്കാർ ഭരണത്തിൽ വന്നതോടു കൂടി ഒരുപാട് പണക്കാർക്ക് നല്ല കാലം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ അഖിലേന്ത്യാ ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ മകൻ ജയ് ഷാ മുതൽ പ്രധാനമന്ത്രിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഗൌതം അദാനിയും മുകേഷ് അംബാനിയും വരെ പെടുന്ന കോടീശ്വരന്മാരുടെ ഈ പട്ടികയിലെ ഏറ്റവും എടുത്തു നിൽക്കുന്ന പേര് ചിലപ്പോൾ ബാബ രാംദേവിന്റേ തായിരിക്കും. 2014നു മുമ്പ് ആദ്യം യോഗ അഭ്യാസിയായും പിന്നീട് അഴിമതിവിരുദ്ധ പ്രവർത്തകനുമായി പേരെടുത്ത ഈ സന്യാസി 2014നു ശേഷം മറ്റൊരു തലത്തിലും കൂടി അറിയപ്പെടാൻ ആരംഭിച്ചു. അനവധി കോടികൾ വിലമതിക്കുന്ന ‘പതാഞ്ജലി’ എന്ന വാണിജ്യ സാമ്രാജ്യത്തിന്റെ അധിപൻ.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്കെത്തിക്കുന്നതിൽ രാംദേവ് വഹിച്ച പങ്കും മോദി സർക്കാർ സ്ഥാനമേറ്റെടുത്തതിനു ശേഷം രാംദേവിന്റെ ആസ്തിയിലുണ്ടായ അതിശയിപ്പിക്കുന്ന വളർച്ചയും ഇത് രണ്ടിനുമൊപ്പം ഇന്ത്യ എന്ന രാജ്യത്തിനും അതിലെ ജനങ്ങൾക്കും സംഭവിച്ച മാറ്റങ്ങളും സൂക്ഷ്മമായി അവലോകനം ചെയ്യുകയാണ് കഴിഞ്ഞ ദിവസം ന്യൂ യോർക്ക് ടൈംസിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ദി ബില്ല്യണെയർ യോഗി ബിഹൈൻഡ് മോദീസ് റൈസ്’ എന്ന ലേഖനം. പതാഞ്ജലിയുടെ ഹരിദ്വാരിലെ ആസ്ഥാനത്ത് വെച്ച് രാംദേവിനെ കണ്ടുമുട്ടുകയും കുറച്ചു ദിവസം കമ്പനിയുടെയും അതിന്റെ മേധാവിയുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്ത ലേഖകൻ റോബർട്ട് എഫ് വേർത്ത്, രാംദേവിന്റെ വളർച്ചയെയും ആർ.എസ്.എസ്-ബി.ജെ.പി ശക്തികളുമായുള്ള ബന്ധത്തിന്റെ സ്വഭാവത്തെയും കുറിച്ച് പല നിരീക്ഷണങ്ങളും നടത്തുന്നുണ്ട്.

1940കളിൽ അമേരിക്കയിലെ വലതുപക്ഷ ക്രൈസ്തവ ശക്തികൾക്ക് ഊർജ്ജം പകരുകയും നിരവധി അമേരിക്കൻ പ്രസിഡന്റുമാരെ സ്വാധീനിക്കുകയും ചെയ്ത ബില്ലി ഗ്രഹാം എന്ന വൈദികനുമായി ബാബ രാംദേവിനെ പലരും ഉപമിക്കുന്നുണ്ടെങ്കിലും ഈ ഇന്ത്യൻ സന്യാസിയുടെ സ്വാധീനം അതിനേക്കാൾ വ്യാപകമാണെന്നാണ് ലേഖകൻ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ വലതുപക്ഷ ചിന്താഗതിക്കാരായ ഹിന്ദുക്കളുടെ വികാരങ്ങൾ ഉണർത്തുകയും പൊതുവേദികളിൽ മോദിയുടെ പ്രശംസകൾ പാടിക്കൊണ്ട് അദ്ദേഹത്തിന്റെ ജനപ്രിയത വർദ്ധിപ്പിക്കുകയും മാത്രമല്ല, ഒരർത്ഥത്തിൽ ഹിന്ദുമതത്തെ തന്നെ മാറ്റിമറിക്കുകയാണ് രാംദേവ് ചെയ്യുന്നത് എന്നതാണ് ഇതിന് കാരണം. നെഹ്റു മുന്നോട്ടു വെച്ച സോഷ്യലിസ്റ്റ്, മതേതര ഇന്ത്യ എന്ന കാഴ്ചപ്പാടിനോട് മടുപ്പ് അനുഭവിച്ചു തുടങ്ങിയ വളർന്നു വരുന്ന ഒരു മധ്യവർഗ വിഭാഗം രാംദേവിന്റെ ആദർശങ്ങളെ ഉത്സാഹപൂർവം സ്വീകരിക്കുന്നുണ്ട്. സാമ്പത്തിക മേഖലയിൽ സ്വദേശി സമീപനം പുലർത്താനും യോഗയിലൂടെ ആരോഗ്യവാന്മാരായ ഇന്ത്യക്കാരെ സൃഷടിക്കാനും ഹിന്ദുമതത്തിൽ അഭിമാനിക്കാനുമുള്ള രാംദേവിന്റെ ആഹ്വാനങ്ങൾ “ഇന്ത്യയിലെ 17 കോടി മുസ്ലിംകളെ തുറന്ന വിദ്വേഷത്തോടെ നോക്കുന്ന തീവ്ര വലതുപക്ഷ വിഭാഗക്കാരുടെ” കാഴ്ചപ്പാടുകളുമായി പൂർണമായി ഒത്തുപോകുന്നുണ്ടെന്നും ഫ്രോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.

സാമ്പത്തിക മേഖലയിൽ സ്വദേശി സമീപനം പുലർത്താനും യോഗയിലൂടെ ആരോഗ്യവാന്മാരായ ഇന്ത്യക്കാരെ സൃഷടിക്കാനും ഹിന്ദുമതത്തിൽ അഭിമാനിക്കാനുമുള്ള രാംദേവിന്റെ ആഹ്വാനങ്ങൾ “ഇന്ത്യയിലെ 17 കോടി മുസ്ലിംകളെ തുറന്ന വിദ്വേഷത്തോടെ നോക്കുന്ന തീവ്ര വലതുപക്ഷ വിഭാഗക്കാരുടെ” കാഴ്ചപ്പാടുകളുമായി പൂർണമായി ഒത്തുപോകുന്നുണ്ടെന്നും ഫ്രോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും രാംദേവിന് ഒട്ടേറെ സമാനതകൾ ഉണ്ട്. ട്രംപും കോടികൾ വിലമതിക്കുന്ന വാണിജ്യസ്ഥാപനങ്ങളുടെ മേധാവിയും ടി.വി ചാനലുകളിലെ പരിചിത മുഖവുമാണ്. ട്രംപിനെ പോലെ രാംദേവിനും സത്യത്തെ സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കാൻ മടിയില്ലെന്നതും അദ്ദേഹവും തന്റെ മുഖം പരസ്യം ചെയ്യാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ലെന്നതും ശ്രദ്ധേയമാണ്. തനിക്കെതിരെ വരുന്ന വിമർശനങ്ങളെ “ബാഹ്യശക്തികളുടെ” ഇടപെടലായി ചിത്രീകരിക്കുന്നതും രണ്ടു പേരുടെയും ഒരു രീതിയാണ്.

കഴിഞ്ഞ വർഷം രാംദേവിനെ കുറിച്ച് പുറത്തിറങ്ങാനിരുന്ന പുസ്തകം കോടതി പ്രകാശനത്തിനു മുൻപ് നിരോധിക്കുകയും പുസ്തകത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നതിൽ നിന്ന് രചയിതാവിനെ വിലക്കുകയും ചെയ്തു എന്നത് ഈ സന്ന്യാസിയുടെ സ്വാധീനത്തിന്റെ അളവ് വ്യക്തമാക്കുന്നുണ്ട്. സത്യത്തിൽ ഒരു പ്രധാനമന്ത്രിയേക്കാൾ ശക്തനാണിന്ന് രാംദേവ്; ആയിരക്കണക്കിന് അണികളും ദിവ്യമായ ഒരു ലക്ഷ്യത്തിന്റെ പ്രഖ്യാപനങ്ങളും ചേർന്ന് നിയമത്തിൽ നിന്ന് പോലും ഒരർത്ഥത്തിൽ സംരക്ഷണം നേടിക്കൊടുത്ത ജനകീയ നായകൻ.

സത്യത്തിൽ ഒരു പ്രധാനമന്ത്രിയേക്കാൾ ശക്തനാണിന്ന് രാംദേവ്; ആയിരക്കണക്കിന് അണികളും ദിവ്യമായ ഒരു ലക്ഷ്യത്തിന്റെ പ്രഖ്യാപനങ്ങളും ചേർന്ന് നിയമത്തിൽ നിന്ന് പോലും ഒരർത്ഥത്തിൽ സംരക്ഷണം നേടിക്കൊടുത്ത ജനകീയ നായകൻ.

അണികളെ പറ്റിച്ച് പണം നേടുന്നതിന് പകരം സ്വന്തമായി ബിസിനസ് സംരംഭം ആരംഭിച്ച് കോടികൾ നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ആത്മീയഗുരു കൂടിയാണ് ബാബ രാംദേവ്. ഒരു ദശകത്തിനുള്ളിലാണ് ചെറിയ ഒരു വ്യവസായ സംരംഭത്തിൽ നിന്ന് 16 കോടി ഡോളർ വിലമതിക്കുന്ന വൻ വ്യവസായത്തിലേക്ക് പതഞ്ജലി കുതിച്ചുകയറുന്നത്. ഇതൊക്കെയും രാഷ്ട്രത്തിനു വേണ്ടിയാണെന്നും താനോ തന്റെ പങ്കാളിയായ ആചാര്യ ബാൽകൃഷ്ണയോ ശമ്പളം കൈപ്പറ്റാറില്ലെന്നും ലാഭം മുഴുവൻ കാരുണ്യ പ്രവർത്തനങ്ങൾക്കും ഗവേഷണത്തിനും വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്നും രാംദേവ് പറയുന്നുണ്ട്. എന്നാൽ തൊഴിലാളികളുടെ വേതനം കൂടി കുറച്ചാണ് ലാഭം കൂട്ടുന്നത് എന്നും ഒരു ഭാഗത്ത് ആരോപണങ്ങളുണ്ട്. പതഞ്ജലിയിൽ ജോലി ചെയ്യുന്നവർക്ക് മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ അനുവാദമില്ല. മുതലാളിത്ത സങ്കൽപങ്ങളെയും സാത്വിക മനോഭാവത്തെയും സമന്വയിപ്പിച്ച് ഇന്ത്യയെ 2050ഓടെ ലോകത്തിലെ വമ്പൻ ശക്തിയായി മാറ്റുകയാണ് തന്റെ സ്വപ്നം എന്നാണ് രാംദേവ് പറയുന്നത്.

മോദിയും രാംദേവും മാറി വരുന്ന ഇന്ത്യൻ ജനതയും

“മുസ്ലിംകളെ പോലെ മതമാണ് ഏറ്റവും വലുത് എന്നല്ല, രാഷ്ട്രമാണ് ഏറ്റവും വലുത് എന്നാണ് എന്റെ വിശ്വാസം,” രാംദേവിന്റെ ഈ വാക്കുകളിൽ രാഷ്ട്രത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രമുണ്ട്. യോഗയും ആയുർവേദവും വേദങ്ങളും ഒത്തുചേർന്നുള്ള ആത്യന്തികമായി ഹിന്ദു സ്വഭാവമുള്ള ഒരു രാഷ്ട്രമാണത്. രണ്ടു വർഷം മുൻപ് ഒരു മുസ്ലിം രാഷ്ട്രീയക്കാരൻ “ഭാരത് മാതാ കീ ജയ്” വിളിക്കാത്തതിനോട് “നിയമത്തോട് ബഹുമാനമില്ലായിരുന്നെങ്കിൽ ഇങ്ങനെയുള്ള ആയിരക്കണക്കിന് ആളുകളുടെ തല ഞാൻ വെട്ടിയേനെ,” എന്നാണ് രാംദേവ് പ്രതികരിച്ചത്. ഇതേ തുടർന്ന് രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് അയച്ചെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ലെന്നും ലേഖകൻ കുറിക്കുന്നുണ്ട്.

2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം പല ഇന്ത്യൻ മുസ്ലിംകളുടെയും കണ്ണിൽ ഒരു ഗുരുതര കുറ്റവാളിയായി മാറിയ വ്യക്തിത്വമാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി. മുസ്ലിംകൾക്കിടയിൽ മാത്രമല്ല, സവർണ ഹിന്ദുക്കൾ ഭരിക്കുന്ന പാർട്ടി എന്ന രീതിയിൽ ദലിത് വിഭാഗക്കാർക്കിടയിലും ബി.ജെ.പിയുടെ പ്രതിച്ഛായ തീരെ മോശമായിരുന്ന ഒരു കാലത്താണ് രാംദേവിന്റെ കടന്നുവരവ്. പല കോണുകളിലുള്ള ആളുകളെ ഒന്നിച്ചു കൊണ്ടുവരാൻ രാംദേവിന് സാധിച്ചു. കലാപം നടക്കുന്ന കാലത്ത് രാംദേവ് കൂട്ട യോഗ ക്യാമ്പുകളും വീട്ടിൽ നിന്നുണ്ടാക്കിയ ആയുർവേദ മരുന്നുകളുടെ വിൽപനയും സംഘടിപ്പിച്ചു കൊണ്ട് ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയായിരുന്നു. ആരോഗ്യം, ആത്മീതയത എന്നീ മേഖലകളിലെ മധ്യവർഗത്തിന്റെ വളർന്നു വരുന്ന താത്പര്യത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ ഈ സന്ന്യാസി-വ്യാപാരിക്ക് സാധിച്ചു. ഹിന്ദുത്വത്തിന്റെ നിരുപദ്രവകാരികളായ ചിഹ്നങ്ങളായി പലരും രാംദേവിന്റെ ഉൽപന്നങ്ങളെ വീക്ഷിച്ചു.

ആരോഗ്യം, ആത്മീതയത എന്നീ മേഖലകളിലെ മധ്യവർഗത്തിന്റെ വളർന്നു വരുന്ന താത്പര്യത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ ഈ സന്ന്യാസി-വ്യാപാരിക്ക് സാധിച്ചു. ഹിന്ദുത്വത്തിന്റെ നിരുപദ്രവകാരികളായ ചിഹ്നങ്ങളായി പലരും രാംദേവിന്റെ ഉൽപന്നങ്ങളെ വീക്ഷിച്ചു.

പ്രശസ്തി വളരാൻ തുടങ്ങിയതോടെ രാംദേവിനെ തേടി അയാളുടെ ഹരിദ്വാറിലെ ആശ്രമത്തിലേക്ക് രാഷ്ട്രീയക്കാരുടെ നിരന്തരമായ ഒഴുക്ക് ആരംഭിച്ചു. സംഭാവനകൾക്ക് നന്ദിയായി അവർക്കാവശ്യം രാംദേവിന്റെ അംഗീകാരമായിരുന്നു. പതിയെ പതിയെ അയാൾ തന്നെ ഒരു “വോട്ട് ബാങ്കാ”യി വളർന്നു വന്നു. 2011ലാണ് അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിൽ ബാബ രാംദേവ് അണിചേരുന്നത്. ഇതിനെതിരെ ഡൽഹിയിൽ ആരംഭിച്ച നിരാഹാര സമരത്തിൽ 40,000ഓളം അണികൾ കൂടെ നിന്നു. അഴിമതി വിരുദ്ധ പ്രവർത്തകൻ എന്ന ഈ പേര് 2014ലെ തെരഞ്ഞെടുപ്പിൽ പിന്നീട് ഉപയോഗപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ കൂടാറുള്ള തന്റെ യോഗാ ക്യാമ്പുകളെ രാംദേവ് അനൗദ്യോഗിക റാലികളാക്കി മാറ്റി.

മോദിയും രാംദേവും മാറി വരുന്ന ഇന്ത്യൻ ജനതയും

ഇതിനിടയിൽ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി ആരംഭിച്ചെങ്കിലും അതിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ബി.ജെ.പിയുടെ വിജയത്തോടെ താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ട ആവശ്യം ഇല്ലാതായി എന്നാണ് രാംദേവിന്റെ ഇപ്പോഴത്തെ വിശദീകരണം. “ഇന്ത്യക്ക് ശക്തമായ ഒരു അടിത്തറ നൽകാൻ” മോദിക്കാകുമെന്നും 2019ലെ തെരഞ്ഞെടുപ്പ് മോദി തന്നെ ജയിക്കുമെന്നും രാംദേവ് ആത്മവിശ്വാസത്തോടെ പറയുന്നു. എന്നാൽ ബി.ജെ.പിയുടെ സ്വപ്നങ്ങൾ 2019ൽ അവസാനിക്കുന്നില്ല. രാജ്യം ഭരിക്കുക എന്നതിനേക്കാൾ പുതിയൊരു രാഷ്ട്രീയവും സംസ്കാരവുമുള്ള രാജ്യം കെട്ടിപ്പടുക്കുക എന്നാണ് ബി.ജെ.പിയുടെ സ്വപ്നം.

ഇന്ത്യൻ ഭരണകൂടവും അതിനെ താങ്ങി നിർത്തുന്ന വ്യവസായ സ്ഥാപനങ്ങളും ആശ്രമങ്ങൾക്കും ഗുരുകുലങ്ങൾക്കും നൽകുന്ന പിന്തുണയിലൂടെ ഹിന്ദു വിദ്യാഭ്യാസത്തിൽ കാണിക്കുന്ന താത്പര്യവും യോഗി ആദിത്യനാഥിനെ പോലുള്ള സന്ന്യാസി രൂപങ്ങളെ അധികാരസ്ഥാനങ്ങളിൽ ഇരുത്തിക്കൊണ്ട് പ്രധാനമന്ത്രി നടത്തുന്ന നീക്കങ്ങളും ഇതിന്‍റെ അടയാളങ്ങളാണ്. അതേ സമയം പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്കു നേരെ മൌനം പാലിച്ചുകൊണ്ടും അയൽരാജ്യങ്ങളിൽ നിന്നുള്ള അമുസ്ലിം വിഭാഗക്കാർക്ക് എളുപ്പത്തിൽ പൗരത്വം നൽകിക്കൊണ്ടും മുസ്ലിംകളെ സ്വന്തം രാജ്യത്ത് തന്നെ അന്യരായി മാറ്റാനുള്ള നീക്കങ്ങളും മറുഭാഗത്ത് നടക്കുന്നുണ്ട്.

എന്നാൽ ബി.ജെ.പിയുടെ സ്വപ്നങ്ങൾ 2019ൽ അവസാനിക്കുന്നില്ല. രാജ്യം ഭരിക്കുക എന്നതിനേക്കാൾ പുതിയൊരു രാഷ്ട്രീയവും സംസ്കാരവുമുള്ള രാജ്യം കെട്ടിപ്പടുക്കുക എന്നാണ് ബി.ജെ.പിയുടെ സ്വപ്നം.

കൗമാരകാലത്ത് ഗുരുകുലത്തിൽ പ്രവേശിച്ചതിനു ശേഷം ഇന്നു കാണുന്ന രാംദേവിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തെക്കുറിച്ച് ആർക്കും അധികമൊന്നും അറിയില്ല. 1995ലാണ് രാംദേവ് ഈ പേരും രൂപവും സ്വീകരിച്ചത് എന്നത് മാത്രം വ്യക്തം. 2002ൽ ആസ്താ എന്ന ടി.വി ചാനൽ യോഗ ക്ലാസുകൾ നൽകാൻ ക്ഷണിച്ചതോടു കൂടിയാണ് രാംദേവിന്റെ പ്രശസ്തിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ യോഗയ്ക്ക് ജനപ്രീതിയുണ്ടായിരുന്നെങ്കിലും സന്ന്യാസികൾ മാത്രം അഭ്യസിക്കുന്ന ഒരു സങ്കീർണ വ്യായാമമുറ എന്ന് കണക്കാക്കി ഭൂരിഭാഗം ഇന്ത്യക്കാരും യോഗയിൽ നിന്ന് വിട്ടുനിന്നിരുന്ന ഒരു കാലമായിരുന്നു അത്. തന്റെ ലളിതമായ യോഗ മുറകളിലൂടെയും എളിമയുള്ള പെരുമാറ്റത്തിലൂടെയും വലിയൊരു ശിഷ്യഗണം ഉണ്ടാക്കിയെടുക്കാൻ രാംദേവിന് സാധിച്ചു. വിശുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്ന വ്യായാമ മുറയായ യോഗയെക്കുറിച്ച് ഭാരതീയർ അഭിമാനിക്കണമെന്നും രാംദേവ് ആഹ്വാനം ചെയ്തു.

എന്നാൽ യോഗയുടെ ഈ വിശുദ്ധ ഭാവം കുറേയൊക്കെ ഒരു ഐതിഹ്യമാണെന്ന് ലേഖകൻ ഇതിന്റെ കൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറ്റവും പുരാതനമായ വേദങ്ങളിൽ വ്യായാമത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. യോഗസൂത്രങ്ങളിൽ പോലും ബുദ്ധിമുട്ടില്ലാതെ ഇരിക്കാനുള്ള ചില വഴികൾ മാത്രമാണ് പറയുന്നത്. ഇന്ന് കാണുന്ന രൂപത്തിലുള്ള യോഗയുടെ ആവിർഭാവം 19, 20 നൂറ്റാണ്ടുകളിലാണെന്നും അഷ്ടാംഗ പ്രണാമങ്ങളിൽ നല്ലൊരു ഭാഗം ആധുനിക ജിംനാസ്റ്റിക്സുമായി സാമ്യത പുലർത്തുന്നുണ്ടെന്നും വാദിക്കുന്നവരുണ്ട്. ജിംനാസ്റ്റിക്സ് വികസിപ്പിച്ചെടുത്ത ഡാനിഷ് വ്യായാമവിദഗ്ധനായ നിയേൽസ് ബുഖ് പിന്നീട് കടുത്ത നാസിയായി മാറിയതും ലേഖകൻ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്.

വാണിജ്യ കാര്യങ്ങളിൽ രാംദേവ് വിജയകരമായി പ്രയോഗിക്കുന്ന മറ്റൊരു സിദ്ധാന്തമാണ് സാമ്പത്തിക ദേശീയവാദം. ഈ ‘സ്വദേശി’ സമീപനം കച്ചവടം വർദ്ധിപ്പിക്കാൻ മാത്രമല്ല, തൻറെ കച്ചവട രീതികൾക്കു നേരെ വരുന്ന വിമർശനങ്ങളെ വഴിതിരിച്ചു വിടാനും രാംദേവിനെ സഹായിക്കുന്നുണ്ട്. 2005ൽ വേതനം കുറവാണെന്ന് ആരോപിച്ച് സമരം ചെയ്ത ചില തൊഴിലാളികളെ പതാഞ്ജലി പുറത്താക്കി. പിന്നീട് ഇവരിൽ ചിലർ കമ്പനി ഇറക്കുന്ന വസ്തുക്കളിൽ മനുഷ്യന്‍റെ തലയോട്ടിയുടെയും മറ്റും അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്ന ഗുരുതരമായ ആരോപണവുമായി മുന്നോട്ടു വന്നപ്പോൾ “ബാഹ്യശക്തികളു”ടെ ഇടപെടലായി ഇതിനെ ചിത്രീകരിക്കാൻ രാംദേവ് ശ്രമിച്ചു.

പതഞ്ജലിയുടെ ഉൽപന്നങ്ങൾക്ക് നേരെ ഉയരുന്ന ആദ്യത്തെ വിമർശമായിരുന്നില്ല അത്. നിലവാരം കുറഞ്ഞ പശുനെയ്യും ജ്യൂസുമാണ് കമ്പനി ഉൽപാദിപ്പിക്കുന്നതെന്നും പതഞ്ജലിയുടെ “ശുദ്ധമായ പശുവിൻ നെയ്യി”ൽ പശുവിൻറെയും പോത്തിന്‍റെയും ആടിന്‍റെയും പാൽ കലർന്നിട്ടുണ്ടെന്നുമടക്കം പല വെളിപ്പെടുത്തലുകളുമുണ്ടായിട്ടുണ്ട്. ഇതിനൊപ്പം തൊഴിലാളികളെ ചൂഷണം ചെയ്യാറുണ്ടെന്നും കമ്പനി രേഖകളിൽ കൃത്രിമം കാണിക്കാറുണ്ടെന്നും ആരോപണങ്ങളുണ്ടായിട്ടുണ്ട്.

നിലവാരം കുറഞ്ഞ പശുനെയ്യും ജ്യൂസുമാണ് കമ്പനി ഉൽപാദിപ്പിക്കുന്നതെന്നും പതഞ്ജലിയുടെ “ശുദ്ധമായ പശുവിൻ നെയ്യി”ൽ പശുവിന്‍റെയും പോത്തിന്‍റെയും ആടിന്‍റെയും പാൽ കലർന്നിട്ടുണ്ടെന്നുമടക്കം പല വെളിപ്പെടുത്തലുകളുമുണ്ടായിട്ടുണ്ട്

തന്റെ അടുത്ത രണ്ടു അനുയായികളുടെ മരണവും 2007ൽ തന്നെ സന്ന്യാസത്തിലേക്ക് ആനയിച്ച ഗുരു പട്ടിണിയും ദാരിദ്ര്യവും മൂലം ബുദ്ധിമുട്ടി ഒടുവിൽ അപ്രത്യക്ഷമായതും രാംദേവിന്‍റെ പ്രതിച്ഛായയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ മറ്റു സംഭവങ്ങളാണ്. പതാഞ്ജലിയെ ഒരു ദേശീയ ബ്രാൻഡായി മാറ്റാൻ സഹായിച്ച രാജീവ് ദിക്ഷിത്ത് അവിചാരിതമായി മരണപ്പെട്ടത് 2010ലാണ്. മരണത്തിൽ ചിലരെങ്കിലും സംശയമുന്നയിച്ചെങ്കിലും അവിടെയും ഗൂഢാലോചനയാണ് നടക്കുന്നതെന്ന് രാംദേവ് ആരോപിച്ചു.

അസമിൽ 155 ഏക്കർ വനഭൂമി നികത്തി പണിയുന്ന പതഞ്ജലിയുടെ പുതിയ വ്യവസായശാലയിൽ “മാംസാഹാരം കഴിക്കുകയും രാഷ്ട്രത്തെ വേണ്ടവിധം ബഹുമാനിക്കാതിരിക്കുകയു”മടക്കം പല “ചീത്ത” സ്വാഭാവങ്ങളുമുള്ള ആസാമുകാരായ തൊഴിലാളികളെ മാറ്റിയെടുക്കാനുള്ള പ്രയത്നത്തിലാണ് കമ്പനി മേധാവികൾ. ഭരണകൂടത്തിന്റെ മറ്റൊരു കരമായിട്ടാണ് പതാഞ്ജലി സ്വയം കാണുന്നതെന്നും ലേഖകൻ രേഖപ്പെടുത്തുന്നു. അസമിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെയും തൊഴിൽപരിശീലന കേന്ദ്രങ്ങളെയും മറ്റും കാവിവത്കരിച്ചു കൊണ്ട് ആർ.എസ്.എസും പതാഞ്ജലിയെ സഹായിക്കുന്നുണ്ട്. 2016ൽ ആസാം ഭരണം ബി.ജെ.പി കൈയടക്കിയതിൽ രാംദേവിനും യോഗ ക്യാമ്പുകൾക്കും നല്ലൊരു പങ്കുണ്ടായിരുന്നു എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

മ്യാൻമറിലെ റോഹിങ്ക്യകളെ ഓർമ്മിപ്പിക്കുന്ന വിധം അസമിലെ പൗരത്വ പട്ടിക പുതുക്കി വലിയൊരു ഭാഗം മുസ്ലിംകളെ പുറത്താക്കാനുള്ള ശ്രമങ്ങൾക്കും ഹിന്ദുവല്ലാത്ത മറ്റെല്ലാ മതങ്ങളെയും ചോദ്യം ചെയ്യാൻ ആർ.എസ്.എസ് നടത്തുന്ന നീക്കങ്ങൾക്കും രാംദേവ് സഹായങ്ങൾ ചെയ്യുന്നുണ്ട് എന്നും അസമീസ് സർവകലാശാലയിലെ ഒരു പ്രൊഫസർ ചൂണ്ടിക്കാണിക്കുന്നു. മോദി സർക്കാരുമായുള്ള ബന്ധം കാരണം പച്ചമരുന്നുകളുടെ കൃഷി നിയന്ത്രിക്കുന്ന നിയമങ്ങളെ ഒരു ഭയവും കൂടാതെ കാറ്റിൽ പറത്താനും രാംദേവിനും അനുയായികൾക്കും സാധിക്കുന്നുണ്ട്.

കണ്ണിമ വെട്ടുന്നതിനിടയിൽ വളർന്നെങ്കിലും പതഞ്ജലിയുടെ ഭാവിയെക്കുറിച്ച് പലർക്കും ശുഭപ്രതീക്ഷ കുറവാണ്. ഒറ്റ ഗുരുവിന്റെ ഉത്തരവുകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന കൂറ്റൻ ആശ്രമം പോലെയാണ് പതഞ്ജലി എന്നാണ് ഒരു മാനേജർ അഭിപ്രായപ്പെടുന്നത്. കുറഞ്ഞ ശമ്പളം നൽകി നിലവാരമുള്ള ഉൽപന്നങ്ങൾ പുറത്തിറക്കാൻ അവർക്ക് ഇനി എത്രകാലം സാധിക്കുമെന്നാണ് മറ്റൊരു ജീവനക്കാരന്റെ സംശയം. പതഞ്ജലിയിലെ ശമ്പളം മറ്റു കമ്പനികളേക്കാൾ 25 മുതൽ 50 ശതമാനം വരെ കുറവാണ്. മിക്ക ജീവനക്കാരും ഒന്നോ രണ്ടോ വർഷത്തിനു ശേഷം രാജിവെച്ച് പോകാറാണ് പതിവ്.

മോദിയും രാംദേവും മാറി വരുന്ന ഇന്ത്യൻ ജനതയും

ആയിരക്കണക്കിന് അണികളുടെ പിന്തുണ ഉണ്ടായിട്ടുകൂടി ഒടുവിൽ നാശത്തിലേക്ക് കൂപ്പുകുത്തിയ ഗുർമീത് രാം റഹീം സിംഗിനെ പോലുള്ളവരെ ലേഖകൻ ഓർക്കുന്നുണ്ടെങ്കിലും രാംദേവ് അവരേക്കാളൊക്കെ ശക്തനും സുരക്ഷിതനുമാണ് എന്നത് വാസ്തവമാണ്. പതഞ്ജലിയുടെ വരവോടെ ആയുർവേദ ഉൽപന്നങ്ങൾക്കുള്ള ആവശ്യക്കാർ കൂടിയിട്ടുണ്ട്. യോഗയും ആയുർവേദവും പ്രചരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരു പുതിയ മന്ത്രാലയം തന്നെ സൃഷ്ടിച്ചതും രാംദേവിനെ സഹായിക്കുന്നുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച ഉൽപന്നങ്ങൾ വാങ്ങാനുള്ള രാംദേവിന്റെ ആഹ്വാനം എതിരാളികൾക്കിടയിൽ പോലും അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്തിട്ടുണ്ട്.

പതഞ്ജലിയുടെ വരവോടെ ആയുർവേദ ഉൽപന്നങ്ങൾക്കുള്ള ആവശ്യക്കാർ കൂടിയിട്ടുണ്ട്. യോഗയും ആയുർവേദവും പ്രചരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരു പുതിയ മന്ത്രാലയം തന്നെ സൃഷ്ടിച്ചതും രാംദേവിനെ സഹായിക്കുന്നുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച ഉൽപന്നങ്ങൾ വാങ്ങാനുള്ള രാംദേവിന്റെ ആഹ്വാനം എതിരാളികൾക്കിടയിൽ പോലും അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടിത്തിട്ടുണ്ട്.

രാംദേവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ചങ്ങാതിമാരായ മോദിയും ഷായും ഗുരുതരമായ പല ആരോപണങ്ങൾക്കും വിധേയരാണെന്നതും അവരെ കൂടുതൽ അടുപ്പിക്കുന്നുണ്ട്. രാംദേവിന്റെ ജീവിതത്തെകുറിച്ച് പറയുന്ന ഒരു ചലച്ചിത്രം പ്രദർശിപ്പിച്ച കൂറ്റൻ വേദിയിലിരുന്ന് ഈ വർഷം ഫെബ്രുവരിയിൽ അമിത് ഷാ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ മാറ്റിമറിക്കേണ്ട ആവശ്യകതയെക്കുറിച്ചും അതിൽ രാംദേവിന് നൽകാവുന്ന സംഭാവനകളെക്കുറിച്ചും സംസാരിച്ചു. ബി.ജെ.പിയുടെ പ്രയത്നങ്ങൾക്ക് തന്റെ എല്ലാ പിന്തുണയും അറിയിച്ചു കൊണ്ട് ഹർഷാരവങ്ങൾക്കിടയിൽ രാംദേവ് ഉറക്കെ വിളിച്ചു, “ഭാരത് മാതാ കീ ജയ്!”