LiveTV

Live

National

വാഗ്ദാനങ്ങള്‍ കടലാസ്സില്‍ മാത്രം; കുടുംബം പുലര്‍ത്താന്‍ ജ്യൂസ് കട നടത്തുകയാണ് കാര്‍ഗില്‍ ഹീറോ

കാര്‍ഗില്‍ യുദ്ധത്തിനിടെ ഒന്നിലധികം തവണ വെടിയുണ്ടകളേറ്റ് അദ്ദേഹത്തിന്‍റെ കാലിന് മാരകമായി പരിക്കേറ്റിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ ഏറെ പ്രയാസപ്പെട്ടാണ് അദ്ദേഹം നടക്കുന്നത്.

വാഗ്ദാനങ്ങള്‍ കടലാസ്സില്‍ മാത്രം; കുടുംബം പുലര്‍ത്താന്‍ ജ്യൂസ് കട നടത്തുകയാണ് കാര്‍ഗില്‍ ഹീറോ

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ കടലാസ്സില്‍ മാത്രം ഒതുങ്ങിയതോടെ ജീവിക്കാനായി ജ്യൂസ് കട നടത്തുകയാണ് കാര്‍ഗില്‍ ഹീറോ സത്ബീര്‍ സിങ്. കാര്‍ഗില്‍ യുദ്ധത്തിനിടെ ഒന്നിലധികം തവണ വെടിയുണ്ടകളേറ്റ് അദ്ദേഹത്തിന്‍റെ കാലിന് മാരകമായി പരിക്കേറ്റിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ ഏറെ പ്രയാസപ്പെട്ടാണ് അദ്ദേഹം നടക്കുന്നത്.

യുദ്ധത്തിനിടെ പരിക്കേറ്റ ജവാന്മാരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ഡല്‍ഹി സ്വദേശിയായ ഈ ജവാന്‍റെ അനുഭവത്തില്‍ നിന്ന് വ്യക്തമാകുന്നത്.

പെട്രോള്‍ പമ്പ് ലൈസന്‍സും ഒരേക്കര്‍ ഭൂമിയുമാണ് സത്ബീര്‍ സിങിന് ലഭിച്ച വാഗ്ദാനം. എന്നാല്‍ ലഭിച്ച ഭൂമിയില്‍ കൃഷി നടത്തവേ ഭൂമി തന്നില്‍ നിന്ന് തിരിച്ചെടുത്തെന്ന് സത്ബീര്‍ സിങ് പറഞ്ഞു. ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്നാണ് തന്നെ ഉപദ്രവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഇടപെടല്‍ കാരണം പെട്രോള്‍ പമ്പ് ലഭിച്ചതുമില്ല. പെന്‍ഷന്‍ മാത്രമാണ് വരുമാനം. ഇതോടെയാണ് കുടുംബം പുലര്‍ത്താന്‍ ജ്യൂസ് കട തുടങ്ങാന്‍ സത്ബീര്‍ സിങ് തീരുമാനിച്ചത്.