LiveTV

Live

National

ഗോഹത്യ ഭീകരവാദത്തെക്കാൾ വലിയ ക്രൂരതയാണെന്ന് ഗ്യാൻ ദേവ് അഹുജ

ഗോഹത്യ നടക്കുമ്പോള്‍ രാജ്യത്തെ കോടിക്കണക്കിന് ഹിന്ദു മത വിശ്വാസികളുടെ വികാരമാണ് വ്രണപ്പെടുന്നത് എന്നായിരുന്നു പ്രസ്താവനക്ക് അഹുജ നൽകിയ വിശദീകരണം

ഗോഹത്യ ഭീകരവാദത്തെക്കാൾ വലിയ ക്രൂരതയാണെന്ന് ഗ്യാൻ ദേവ് അഹുജ

ഗോഹത്യ ഭീകരവാദത്തെക്കാൾ വലിയ ക്രൂരതയാണെന്ന് അള്‍വാര്‍ എംഎൽഎ ഗ്യാൻ ദേവ് അഹുജ. ഗോഹത്യ നടക്കുമ്പോള്‍ രാജ്യത്തെ കോടിക്കണക്കിന് ഹിന്ദു മത വിശ്വാസികളുടെ വികാരമാണ് വ്രണപ്പെടുന്നത് എന്നായിരുന്നു പ്രസ്താവനക്ക് അഹുജ നൽകിയ വിശദീകരണം.

അള്‍വാര്‍ ആൾക്കൂട്ട കൊലപാതക കേസിലെ അക്രമികളെ പ്രശംസിച്ച് കഴിഞ്ഞയാഴ്ച അഹുജ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. പശു സംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ വർധിക്കുകയും പ്രതിഷേധം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അഹുജയുടെ ആവർത്തിച്ചുള്ള വിവാദ പ്രസ്താവനകൾ. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുന്നതിനാൽ ഭീകരവാദത്തെക്കാള്‍ വലിയ ക്രൂരതയാണ് ഗോഹത്യ എന്നായിരുന്നു അഹുജയുടെ പ്രസ്താവന. ജൂലൈ 21നാണ് അള്‍വാറിലെ ലാലവണ്ടിയിൽ പശുക്കടത്ത് ആരോപിച്ച് അക്ബർ ഖാനെന്ന യുവാവിനെ ഗോരക്ഷാ ഗുണ്ടകൾ മർദ്ദിച്ചു കൊലപ്പെടുത്തിയത്. രാജ്യസ്നേഹികൾ എന്നായിരുന്നു അക്രമികളെ അഹുജ വിശേഷിപ്പിച്ചത്. അക്രമികൾക്ക് ജന്മംനൽകിയ അമ്മമാർ അനുഗൃഹീതരാണെന്നും അഹൂജ പറഞ്ഞിരുന്നു.