LiveTV

Live

National

പ്രാര്‍ത്ഥനയോടെ തമിഴകം; മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ഗുരുതരാവസ്ഥയിലുള്ള തമിഴ്‍നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ആശുപത്രി പരിസരത്ത് ഡിഎംകെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് രണ്ട് തവണ ലാത്തി ചാര്‍ജ് നടത്തി

പ്രാര്‍ത്ഥനയോടെ തമിഴകം; മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തമിഴ്‍നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഇന്നലെ രാത്രിയോട് കൂടി ആരോഗ്യനില തൃപ്തികരമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ചെന്നൈ ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിക്ക് മുന്നില്‍ നൂറ് കണക്കിന് ഡിഎംകെ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസിന് രണ്ട് തവണ ലാത്തി വീശേണ്ടി വന്നു. പിന്നീട് മണിക്കൂറുകളോളം ആശങ്കകള്‍ക്ക് നടുവിലായിരുന്നു ഡിഎംകെ പ്രവര്‍ത്തകര്‍.

മരുന്നുകളോട് പ്രതികരിക്കാതിരുന്ന കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതി വന്നുവെന്ന് അറിയിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.