LiveTV

Live

National

ചേലാകര്‍മ്മം സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീംകോടതി നിരീക്ഷണം

ഭർത്താവിന്റെ ഇഷ്ടത്തിന് വേണ്ടി സ്ത്രീകൾ ചേലാകര്‍മ്മം നടത്തേണ്ട ആവശ്യം എന്താണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ചോദിച്ചു.

ചേലാകര്‍മ്മം സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീംകോടതി നിരീക്ഷണം

സ്ത്രീകളുടെ ചേലാകര്‍മ്മം സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രീംകോടതി നിരീക്ഷണം. ഭർത്താവിന്റെ ഇഷ്ടത്തിന് വേണ്ടി സ്ത്രീകൾ ചേലാകര്‍മ്മം നടത്തേണ്ട ആവശ്യം എന്താണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ചോദിച്ചു.

മഹാരാഷ്ട്രയില്‍ നിന്നുള്ള ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളാണ് ചേലാകർമ്മത്തെ പിന്തുണച്ച് സുപ്രീംകോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്. തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണിതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍‌ സ്ത്രീകൾ വളർത്തുമൃഗങ്ങളാണോ എന്ന് ചോദിച്ച കോടതി ഓരോ സ്ത്രീകൾക്കും അവരുടെ അസ്തിത്വം ഉണ്ടെന്നും വ്യക്തമാക്കി. സ്ത്രീകളുടെ ചേലാകര്‍മ്മ നിരോധനത്തെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ചു. കേസിൽ നാളെയും വാദം തുടരും.