LiveTV

Live

National

തന്‍റേത് മന്‍ കി ബാത്ത് അല്ല ദില്‍ കി ബാത്ത് ആണെന്ന് ശത്രുഘ്നന്‍ സിന്‍ഹ

മന്‍ കി ബാത്തിനെ പൊതുവേദിയില്‍‍ പരിഹസിച്ച് ബോളിവുഡ് നടനും ബി.ജെ.പി വിമത നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ എം.പി.

തന്‍റേത് മന്‍ കി ബാത്ത് അല്ല ദില്‍ കി ബാത്ത് ആണെന്ന് ശത്രുഘ്നന്‍ സിന്‍ഹ

മന്‍ കി ബാത്തിനെ പൊതുവേദിയില്‍‍ പരിഹസിച്ച് ബോളിവുഡ് നടനും ബി.ജെ.പി വിമത നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ എം.പി. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ എം.പിയുടെ നേതൃത്വത്തില്‍ നടന്ന ''പൊന്‍തൂവല്‍'' പുരസ്കാര വിതരണ ചടങ്ങിലായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ ഒളിയമ്പ്. തന്റെ വാക്കുകള്‍ മന്‍ കി ബാത്ത് അല്ല ദില്‍ കി ബാത്ത് ആണെന്നായിരുന്നു സിന്‍ഹയുടെ ഒളിയമ്പ്.

കെ.സി വേണുഗോപാല്‍ എം.പിയുടെ മെറിറ്റ് പുരസ്കാര വിതരണച്ചടങ്ങായ പൊന്‍തൂവലില്‍ ഉദ്ഘാടകന്‍ എച്ച് ഡി കുമാരസ്വാമിയുടെ പ്രസംഗം കഴിഞ്ഞായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ ഊഴം. മലയാളമറിയില്ലെങ്കിലും താന്‍ സംസാരിക്കുന്നത് ഹൃദയത്തിന്റെ ഭാഷയാണെന്ന് പറഞ്ഞായിരുന്നു തുടക്കം. ദില്‍ കി ബാത് നിങ്ങള്‍ക്ക് നന്നായി മനസ്സിലാവും എന്ന് ഉറപ്പുണ്ട്. മന്‍ കി ബാത്തിന്റെ പേറ്റന്റ് മറ്റൊരാള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് പ്രസംഗം കഴിയുന്നതിന് മുന്‍പ് മന്‍ കി ബാത്തിന്റെ കാര്യം മാധ്യമ പ്രവര്‍ത്തകരെ പ്രത്യേകം ഒന്ന് ഓര്‍മിപ്പിക്കാനും ശത്രുഘ്നന്‍ സിന്‍ഹ മറന്നില്ല. "കേരളത്തിലെ അത്യുല്‍സാഹശാലികളായ മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും എനിക്ക് ഭയമുണ്ട്. മന്‍ കി ബാത്തിനെപ്പറ്റി ഞാന്‍ പറഞ്ഞു. അതൊക്കെ ശരിയായ അര്‍ത്ഥത്തിലെടുക്കണം".