LiveTV

Live

National

വിമാനത്തിന്റെ ടോയ്‍ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം

കുട്ടിയുടെ കരച്ചില്‍ പുറത്തുവരാതിരിക്കാനെന്നവണ്ണം വായിൽ വിമാനത്തിലെ ടോയ്‍ലെറ്റ്​പേപ്പറുകൾ തിരുകി വെച്ചിരുന്നു

വിമാനത്തിന്റെ ടോയ്‍ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം

എയർ ഏഷ്യ വിമാനത്തിന്റെ ടോയ്‍ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം. വിമാന യാത്രക്കിടയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ കരച്ചില്‍ പുറത്തുവരാതിരിക്കാനെന്നവണ്ണം വായിൽ വിമാനത്തിലെ ടോയ്‍ലെറ്റ് പേപ്പറുകൾ തിരുകി വെച്ചിരുന്നു.

ഇംഫാലിൽ നിന്ന് ഗുവാഹത്തി വഴി ഡൽഹിയിലേക്കുളള എയർ ഏഷ്യ വിമാനത്തിലാണ് സംഭവം. വിമാനത്തിലെ യാത്രക്കാരിയായ കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇംഫാലില്‍ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് വിമാനത്തിലെ ശുചിമുറിയിൽ പ്രസവിച്ചതെന്നും കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയുടെ മൃതദേഹം ഫോന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡല്‍ഹി പോലീസ് കൊലപാതകത്തിന് കേസ്സെടുത്തു.