LiveTV

Live

National

സംവരണം ആവശ്യപ്പെട്ട് മറാത്ത വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭം മുംബൈയിലേക്കും 

മഹാരാഷ്ട്രയില്‍ ഇന്ന് സംസ്ഥാന ബന്ദ്: വിവിധയിടങ്ങളില്‍ പരക്കെ അക്രമം :കനത്ത സുരക്ഷയില്‍ മഹാരാഷ്ട്ര

സംവരണം ആവശ്യപ്പെട്ട് മറാത്ത വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭം മുംബൈയിലേക്കും 

സംവരണം ആവശ്യപ്പെട്ട് മറാത്തവിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭം മുംബൈയിലേക്കും വ്യാപിക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് സംസ്ഥാനവ്യാപക ബന്ദിന് മറാത്തസംഘടനകള്‍ ആഹ്വാനം ചെയ്തു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട്കൊണ്ട് വന്‍ പ്രക്ഷോഭമാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. മറാത്തിസംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിനിടെ ഒരു കര്‍ഷകന്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് പേര്‍ കൂടി ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് കര്‍ഷകന്‍റെ മരണത്തില്‍ മാപ്പ് പറയണമെന്നാണ് മറാത്താക്രാന്തി മോര്‍ച്ചയുടെ ആവശ്യം. ഔറംഗബാദില്‍ അടക്കം എട്ട് ജില്ലകളില്‍ ഇന്നലെ പ്രഖ്യാപിച്ച ബന്ദില്‍ വ്യാപക അക്രമമാണ് ഉണ്ടായത്. ആള്‍ക്കൂട്ടം പോലീസിന് നേരെ കല്ലേറ് നടത്തുന്നതിനിടെ ഗംഗാപൂരില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഹൃദയാഘാതം മൂലം മരിച്ചു.

ഇന്ന് സംസ്ഥാനവ്യാപക ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഔറംഗാബാദ് ഉള്‍പ്പെടെയുള്ളിടങ്ങളില്‍ ഇന്‍റര്‍നെറ്റ് താല്‍ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. എന്നാല്‍ മുംബൈയിലും താനെയിലും സ്കൂള്‍ അടക്കില്ലെന്നും പൊതുഗതാഗതസംവിധാനത്തിന് തടസ്സം ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.