LiveTV

Live

National

ഫേസ്ബുക്ക് അലേര്‍ട്ട്: പെണ്‍കുട്ടിയുടെ ആത്മഹത്യ ഒഴിവായി 

ആത്മഹത്യ ചെയ്യുന്നു എന്നാണ് പെണ്‍കുട്ടി ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. 

ഫേസ്ബുക്ക് അലേര്‍ട്ട്:  പെണ്‍കുട്ടിയുടെ ആത്മഹത്യ ഒഴിവായി 

ഫേസ്ബുക്ക് അലേര്‍ട്ടിന് തുടര്‍ന്ന് പൊലീസ് ഇടപെട്ട് പെണ്‍കുട്ടിയുടെ ആത്മഹത്യ ഒഴിവായി. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ആത്മഹത്യ ചെയ്യുന്നു എന്നാണ് പെണ്‍കുട്ടി ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. ഫേസ്ബുക്ക് അതോറിറ്റി സന്ദേശം ഉടന്‍ തിരിച്ചറിയുകയും അസം പൊലീസിന് അടിയന്തര സന്ദേശം അയക്കുകയുമായിരുന്നു.

ഫേസ്ബുക്ക് അറിയിപ്പിനോട് പൊലീസ് പെട്ടെന്ന് പ്രതികരിക്കുകയും ആത്മഹ്യ ഒഴിവാക്കുകയുമായിരുന്നു. യു.എസിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സന്ദേശം ലഭിച്ചതെന്നും ഉടന്‍ തന്നെ അസം പൊലീസിലെ സ്മാര്‍ട്ട് സോഷ്യല്‍ മീഡിയ സെന്റര്‍ പ്രതികരിക്കുകയും ലോക്കല്‍ പൊലീസുമായി ചേര്‍ന്ന് 30 മിനിറ്റിനുള്ളില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നുവെന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്.

എഫ്ബി പോസ്റ്റ് ഡിലീറ്റ് ചെയ്തു. പെണ്‍കുട്ടിയെയും കുടുംബത്തെയും പിന്നീട് കൗണ്‍സിലിങിന് വിധേയമാക്കി. കുട്ടി ഇപ്പോള്‍ കുടുംബത്തിന്റെ സംരക്ഷണത്തിലാണ്.