LiveTV

Live

National

കാഷ് ഓണ്‍ ഡെലിവറി സംവിധാനം അനധികൃതമെന്ന് റിസര്‍വ് ബാങ്ക്

ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ മുന്‍നിര ഇ കൊമേഴ്സ് സ്ഥാപനങ്ങളെല്ലാം കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

കാഷ് ഓണ്‍ ഡെലിവറി സംവിധാനം അനധികൃതമെന്ന് റിസര്‍വ് ബാങ്ക്

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഉല്‍പന്നങ്ങള്‍ കൈമാറിയ ശേഷം പണം വാങ്ങുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്

ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ മുന്‍നിര ഇ കൊമേഴ്സ് സ്ഥാപനങ്ങളെല്ലാം കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ പകുതിയിലധികം ഇ കൊമേഴ്സ് വില്‍പനയും നടക്കുന്നത് കാഷ് ഓണ്‍ ഡെലിവറിയായാണ്.

പെയ്മെന്‍റ് ആന്‍റ് സെറ്റില്‍മെന്‍റ് സിസ്റ്റം ആക്ട് 2007ലെ സെക്ഷന്‍ 8 പ്രകാരം കാഷ് ഓണ്‍ ഡെലിവറി അനധികൃതമാണെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിശദീകരണം.