LiveTV

Live

National

ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു

ട്രെയിനിന്റെ വാതില്‍ തൂങ്ങിനിന്ന് യാത്ര ചെയ്യവെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. റെയില്‍വെ സ്റ്റേഷന്റെ മതിലില്‍ തട്ടി 7 പേര്‍ പുറത്തേക്ക് വീഴുകയായിരുന്നു. നാല് പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു

ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു

ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. സെന്‍റ് തോമസ് മൌണ്ട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ട്രെയിനിന്റെ വാതില്‍ തൂങ്ങിനിന്ന് യാത്ര ചെയ്യവെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. സെന്‍റ് തോമസ് മൌണ്ട് റെയില്‍വെ സ്റ്റേഷന്റെ മതിലില്‍ തട്ടി 7 പേര്‍ പുറത്തേക്ക് വീഴുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ വെച്ചു മരിച്ചു. അപകടത്തില്‍ 3പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കോളേജുകളിലേക്കും ഓഫീസുകളിലേക്കും പോകുന്നവരുടെ തിരക്ക് കൂടുതലുള്ള സമയത്താണ് അപകടമുണ്ടായിട്ടുള്ളത്. ടിക്കറ്റ് ചാര്‍ജ് കുറവാണ് എന്നതിനാല്‍ ഈ സമയത്ത് ലോക്കല്‍ ട്രെയിനുകളില്‍ തിരക്ക് അനിയന്ത്രിതമായിരിക്കും. നവീന്‍ കുമാര്‍, ഭരത്, ശിവകുമാര്‍ എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ലോക്കല്‍ ട്രെയിന്‍ പോകുന്ന പാളങ്ങളില്‍ രാവിലെ വൈദ്യുതബന്ധം ഇല്ലാത്തതിനാല്‍ എക്സ്പ്രസ് ട്രെയിന്‍ പോകുന്ന പാളങ്ങളിലുടെയാണ് ട്രെയിന്‍ ഇന്ന് യാത്ര ചെയ്തതെന്നും ഇതറിയാതെ തൂങ്ങിനിന്ന് യാത്രചെയ്തവര്‍ പോസ്റ്റില്‍ തട്ടി വീണതാണ് അപകടത്തിന് കാരണമെന്നും ദൃക്‍സാക്ഷികള്‍ പറയുന്നു.