LiveTV

Live

National

പൊള്ളയായ വാഗ്ദാനങ്ങളും ആത്മപ്രശംസയും കൊണ്ട് രാജ്യത്തിന് ഗുണമില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

പൊള്ളയായ വാഗ്ദാനങ്ങളും ആത്മപ്രശംസയും കൊണ്ട് രാജ്യത്തിന് ഗുണമില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പൊള്ളയായ വാഗ്ദാനങ്ങളും ആത്മപ്രശംസയും കൊണ്ട് രാജ്യത്തിന്‍റെ നയരൂപീകരണം സാധ്യമല്ലെന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായ ശേഷമുള്ള ആദ്യ പ്രവര്‍ത്തക സമിതി യോഗമാണ് ഇന്ന് നടന്നത്. ഇന്ത്യയില്‍ സാമൂഹ്യഐക്യം ഊട്ടിയുറപ്പിക്കാനും സാമ്പത്തിക വികസനം സാധ്യമാക്കാനും രാഹുലിന് എല്ലാം പിന്തുണയും നല്‍കുന്നുവെന്നും മന്‍മോഹന്‍ പറഞ്ഞു.

സോണിയ ഗാന്ധിയും മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. ബി.ജെ.പിയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് സോണിയ പറഞ്ഞു. ജനാധിപത്യത്തിന് ഭീഷണിയായ ഭരണത്തില്‍ നിന്നും ഇന്ത്യയിലെ ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ടെന്നും സോണിയ പറ‍ഞ്ഞു.