LiveTV

Live

National

ഇത് പുഴയിലൂടെ ഓടുന്ന ട്രെയിനല്ല...

താഴ്‍ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായപ്പോള്‍ ഭുവനേശ്വര്‍ - ജഗ്ദല്‍പൂര്‍ ഹിരാഖണ്ഡ് എക്സ്‍പ്രസ് വെള്ളക്കെട്ടില്‍ കുടുങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്.

ഇത് പുഴയിലൂടെ ഓടുന്ന ട്രെയിനല്ല...

ഒഡീഷയില്‍ കനത്ത മഴയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. താഴ്‍ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായപ്പോള്‍ ഭുവനേശ്വര്‍ - ജഗ്ദല്‍പൂര്‍ ഹിരാഖണ്ഡ് എക്സ്‍പ്രസ് വെള്ളക്കെട്ടില്‍ കുടുങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. കനത്ത മഴയില്‍ ട്രാക്കില്‍ വെള്ളം നിറഞ്ഞതോടെ മുന്നോട്ട് നീങ്ങാന്‍ കഴിയാതെ വഴിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ട്രെയിന്‍. കനത്ത മഴയെ തുടര്‍ന്ന് ഹിരാഖണ്ഡ് എക്സ്‍പ്രസ് റദ്ദാക്കിയിട്ടുണ്ട്. ഒഡീഷയിലെ രായഗദ ജില്ലയില്‍ കനത്ത മഴയാണ് പെയ്തത്. കല്യാണി നദി കര കവിഞ്ഞതോടെയാണ് റെയില്‍ ട്രാക്ക് വെള്ളത്തില്‍ മുങ്ങിയത്.