LiveTV

Live

National

“എവിടെ, എവിടെ അച്ഛേ ദിന്‍? പോഗ്ബയെ പോലെ ഞങ്ങളും തിരയുകയാണ്”

ഫ്രഞ്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബയുടെ കിടിലന്‍ വീഡിയോ ഷെയര്‍ ചെയ്താണ് കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ ട്രോളിയത്.

“എവിടെ, എവിടെ അച്ഛേ ദിന്‍? പോഗ്ബയെ പോലെ ഞങ്ങളും തിരയുകയാണ്”

2014ല്‍ തെരഞ്ഞെടുപ്പ് ക്യാമ്പെയിനിടെ നരേന്ദ്ര മോദി രാജ്യത്തെ വോട്ടര്‍മാര്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അച്ഛേ ദിന്‍. എന്നാല്‍ മോദി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിട്ടിട്ടും അച്ഛേ ദിന്‍ എവിടെയെന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം. ഫ്രഞ്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബയുടെ കിടിലന്‍ വീഡിയോ ഷെയര്‍ ചെയ്താണ് കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ ട്രോളിയത്.

ആരെങ്കിലും അച്ഛേ ദിന്‍ എന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്കും പോഗ്ബയ്ക്കും ഒരേ വികാരമാണെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പോഗ്ബയുടെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. എവിടെ, എവിടെ എന്ന ഭാവത്തില്‍ പോഗ്ബ ചുറ്റും നോക്കുന്ന ദൃശ്യമാണ് മോദിയെ ട്രോളാന്‍ കോണ്‍ഗ്രസ് ഉപയോഗിച്ചത്. പോഗ്‌ബയെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ട്വീറ്റിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. എന്താണ് സംഭവമെന്നും എന്തിനാണ് തന്നെ ടാഗ് ചെയ്തതെന്നും അറിയാതെ പാവം പോഗ്ബ അമ്പരക്കുന്നുണ്ടാവും എന്നാണ് ചിലരുടെ കമന്റ്.