LiveTV

Live

National

വിദേശ വനിതയോട് വീണ്ടും ക്രൂരത; തമിഴ്നാട്ടില്‍ റഷ്യന്‍ വനിത ലൈംഗിക പീഡനത്തിനിരയായി; 6പേര്‍ അറസ്റ്റില്‍

വിദേശ വനിതയോട് വീണ്ടും ക്രൂരത; തമിഴ്നാട്ടില്‍ റഷ്യന്‍ വനിത ലൈംഗിക പീഡനത്തിനിരയായി; 6പേര്‍ അറസ്റ്റില്‍

കേരളത്തില്‍ വിദേശ വനിത കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുമ്പേ അയല്‍സംസ്ഥാനത്ത് വിദേശവനിതക്ക് നേരെ വീണ്ടും ആക്രമണം. 21കാരിയായ റഷ്യൻ വനിതയാണ് തമിഴ്നാട്ടില്‍ ക്രൂര പീഡനത്തിന് ഇരയായത്‍. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദയാത്രക്കായി ഇന്ത്യയിലെത്തിയതായിരുന്നു യുവതി.

തിങ്കളാഴ്ച രാവിലെ ഒരു സർവീസ് അപ്പാർട്ട്മെന്റിൽ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളായ ആറ് പേരിൽ ഒരാളാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ യുവതി പീഡനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ വിവരം പൊലീസില്‍ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

യുവതിയെ മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.