LiveTV

Live

National

12 കാരിയെ ബലാത്സംഗം ചെയ്ത പ്രതികളെ കോടതിയില്‍ തല്ലിച്ചതച്ച് അഭിഭാഷകര്‍

കോടതിയിൽ ഹാജരാക്കി തിരികെയിറക്കുമ്പോൾ കോടതിയ്ക്കുള്ളിൽ വച്ചു തന്നെ പ്രതികളെ വക്കീലന്മാർ മർദ്ദിച്ചു. പ്രതികളെ റിമാൻഡു ചെയ്ത് പുഴൽ ജയിലിലെത്തിച്ചു.

12 കാരിയെ ബലാത്സംഗം ചെയ്ത പ്രതികളെ കോടതിയില്‍ തല്ലിച്ചതച്ച് അഭിഭാഷകര്‍

ചെന്നൈ അയ്നാവരത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 17 പേരെ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കി തിരികെയിറക്കുമ്പോൾ കോടതിയ്ക്കുള്ളിൽ വച്ചു തന്നെ പ്രതികളെ വക്കീലന്മാർ മർദ്ദിച്ചു. പ്രതികളെ റിമാൻഡു ചെയ്ത് പുഴൽ ജയിലിലെത്തിച്ചു.

കഴിഞ്ഞ ജനുവരി മുതൽ പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടിയോട് അമ്മ കാര്യങ്ങൾ ചോദിയ്ക്കുകയായിരുന്നു. തുടർന്നാണ് വനിതാ സ്റ്റേഷനിൽ പരാതി നൽകിയത്. പെൺകുട്ടി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 17 പേരെ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ വക്കീലന്മാർ കൂട്ടം ചേർന്ന് മർദ്ദിച്ചു.

17 men accused of raping a 12-year-old girl were brutally thrashed by lawyers at a mahila court in Chennai.

Posted by The Times of India on Tuesday, July 17, 2018

പെൺകുട്ടി താമസിക്കുന്ന അപ്പാർട്മെന്‍റിലെ ജീവനക്കാരാണ് 17 പേരും. ലിഫ്റ്റ് ഓപ്പറേറ്ററാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി പലർക്കും കാഴ്ചവെക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 23 മുതൽ 66 വരെയാണ് പ്രതികളുടെ പ്രായം. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.