LiveTV

Live

National

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; സ്വാമി പരിപൂര്‍ണാനന്ദക്ക് ഹൈദരാബാദില്‍ വിലക്ക് 

മറ്റ് മതവിഭാഗങ്ങളെക്കെതിരെ അപകീര്‍ത്തികരവും പ്രകോപനപരവുമായ പ്രസംഗങ്ങള്‍ നടത്തിയതിനാണ് നടപടി.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; സ്വാമി പരിപൂര്‍ണാനന്ദക്ക് ഹൈദരാബാദില്‍ വിലക്ക് 

ഹിന്ദു സന്യാസി സ്വാമി പരിപൂര്‍ണാനന്ദക്ക് ഹൈദരാബാദില്‍ പ്രവേശിക്കാന്‍ വിലക്ക്. തെലങ്കാന പൊലീസ് ആറ് മാസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. മറ്റ് മതവിഭാഗങ്ങളെക്കെതിരെ അപകീര്‍ത്തികരവും പ്രകോപനപരവുമായ പ്രസംഗങ്ങള്‍ നടത്തിയതിനാണ് നടപടി.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പൊലീസിന്റെ നടപടിക്കെതിരെ ബി.ജെ.പി നേതാവായ പി. മുരളീധര്‍ റാവു രംഗത്തെത്തി. തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സംസ്ഥാനത്തെ സാമൂഹ്യഐക്യം തകര്‍ക്കാന്‍ ഇടയാക്കുമെന്നും മുരളീധര്‍ റാവു ആരോപിച്ചു.

രണ്ട് ദിവസം മുന്‍പ് തെലങ്കാന പൊലീസ് സിനിമാ നിരൂപകന്‍ കാത്തി മഹേഷിനെയും ഹൈദരാബാദില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയുണ്ടായി. ശ്രീരാമനെ അധിക്ഷേപിച്ചെന്നും ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു നടപടി. മഹേഷിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈദരാബാദില്‍ മൂന്ന് ദിവസം നീളുന്ന ധാര്‍മിക ചൈതന്യ യാത്ര സംഘടിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് സ്വാമി പരിപൂര്‍ണാനന്ദയെയും പൊലീസ് വിലക്കിയത്.

2007ല്‍ രാഷ്ട്രീയ ഹിന്ദു സേന രൂപീകരിച്ച സ്വാമി പരിപൂര്‍ണാനന്ദക്കെതിരെ ഇതിന് മുന്‍പും പ്രകോപനപരമായ പരാമര്‍ശങ്ങളുടെ പേരില്‍ പരാതി ഉയര്‍ന്നിരുന്നു.