ഏറ്റവും നീളം കൂടിയ നഖത്തിനുടമ നഖം വെട്ടുന്നു, 66 വര്‍ഷങ്ങള്‍ക്ക് ശേഷം
ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖത്തിനുടമ എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ പുനെ സ്വദേശി ശ്രീധര്‍ ചില്ലാല്‍ ഒടുവില്‍ നഖം വെട്ടുന്നു.

ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖത്തിനുടമ എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ പുനെ സ്വദേശി ശ്രീധര്‍ ചില്ലാല്‍ ഒടുവില്‍ നഖം വെട്ടുന്നു. 66 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ 82കാരന് നഖം വെട്ടുന്നത്.
1952ലാണ് ശ്രീധര്‍ ഇതിന് മുന്‍പ് നഖം വെട്ടിയത്. ശ്രീധര്‍ ചില്ലാലിന്റെ നഖങ്ങളുടെ ആകെ നീളം 909.6 സെന്റീമീറ്ററാണ്. തള്ളവിരലിലെ നഖത്തിന്റെ നീളം 197.8 സെന്റീമീറ്ററും. ഏറ്റവും നീളം കൂടിയ നഖത്തിന് ഉടമ എന്ന ഗിന്നസ് റെക്കോര്‍ഡ് 2015ലാണ് ചില്ലാലിനെ തേടിയെത്തിയത്.
പുനെ സ്വദേശിയായ ചില്ലാലിന്റെ നഖങ്ങള്‍ വെട്ടിയ ശേഷം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. അമേരിക്കയിലെ ബിലീവ് ഇറ്റ് ഓര് നോട്ട് എന്ന മ്യൂസിയത്തിലാണ് നഖങ്ങള്‍ പ്രദര്‍ശിപ്പിക്കുക.