LiveTV

Live

National

ബൈക്ക് അപകടത്തില്‍പെട്ടവര്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ സെല്‍ഫിയെടുത്ത് വഴിയാത്രക്കാര്‍

വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് രണ്ടു മനുഷ്യര്‍ നടുറോഡില്‍ കിടക്കുമ്പോള്‍ ആര്‍ക്കെങ്കിലും അവരെ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കാന്‍ കഴിയുമോ ? 

ബൈക്ക് അപകടത്തില്‍പെട്ടവര്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ സെല്‍ഫിയെടുത്ത് വഴിയാത്രക്കാര്‍

വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് രണ്ടു മനുഷ്യര്‍ നടുറോഡില്‍ കിടക്കുമ്പോള്‍ ആര്‍ക്കെങ്കിലും അവരെ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കാന്‍ കഴിയുമോ ? ചില മനസാക്ഷിയില്ലാത്തവര്‍ക്ക് കഴിയുമെന്ന് തെളിയിക്കുകയാണ് രാജസ്ഥാനിലെ ബാര്‍മെര്‍ ജില്ലയില്‍ നിന്നുള്ള ഈ സംഭവം.

ചൌതാഹനില്‍ സ്കൂള്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നു പേര്‍ റോഡില്‍ രക്തത്തില്‍ കുളിച്ചു സഹായത്തിന് കേഴുമ്പോള്‍ ഇതെല്ലാം മൊബൈല്‍ കാമറയില്‍ പകര്‍ത്താനും സെല്‍ഫി എടുക്കാനും മത്സരിക്കുകയായിരുന്നു ചില വഴിയാത്രക്കാര്‍. പര്‍മാനന്ദ്, ജെമറാം, ചന്ദറാം എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ പര്‍മാനന്ദ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ജെമറാമും ചന്ദറാമും ചോരയില്‍ കുളിച്ച് അര മണിക്കൂറോളമാണ് റോഡില്‍ കിടന്നത്. കാഴ്ചക്കാരായി നിന്നവരും സെല്‍ഫിയെടുക്കാന്‍ മത്സരിച്ചവരും ഇവരെയൊന്ന് താങ്ങിയെടുക്കാനോ ആശുപത്രിയിലെത്തിക്കാനോ തയാറായില്ല.

സഹായിക്കാന്‍ ചന്ദറാം അലമുറയിട്ട് കരഞ്ഞെങ്കിലും കണ്ടുനിന്നവരൊക്കെ സെല്‍ഫിയെടുക്കുന്നതിന്‍റെയും വീഡിയോ പകര്‍ത്തുന്നതിന്‍റെയും തിരക്കിലായിരുന്നു. ഒടുവില്‍ വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ചന്ദറാമിനെയും ജെമറാമിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടഞ്ഞു. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിലും ഇരുവരും രക്ഷപെടുമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുജറാത്തിലെ ഒരു സിമന്‍റ് ഫാക്ടറിയിലെ തൊഴില്‍ കരാറുകാരായിരുന്നു മൂവരും. രാജസ്ഥാനില്‍ നിന്ന് തൊഴിലാളികളുമായി ഗുജറാത്തിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.