LiveTV

Live

National

മൂന്നുവയസ്സുകാരനെ അച്ഛന്‍ കാലില്‍ തൂക്കി ഓട്ടോയ്ക്ക് മുന്നിലേക്ക് എറിഞ്ഞു; മനഃസാക്ഷിയുള്ളവരെ നടുക്കുന്ന വീഡിയോ, വൈറലാകുന്നു

ഗൌഡയുടെ ഭാര്യ കുഞ്ഞിനെ ആക്രമിച്ച ഭര്‍ത്താവിനെതിരെ പരാതിയില്ലെന്ന നിലപാടിലാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ചൈല്‍ഡ് കൈയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പൊലീസ് സ്വമേധായ കേസെടുത്തിട്ടുണ്ട്.

മൂന്നുവയസ്സുകാരനെ അച്ഛന്‍ കാലില്‍ തൂക്കി ഓട്ടോയ്ക്ക് മുന്നിലേക്ക് എറിഞ്ഞു; മനഃസാക്ഷിയുള്ളവരെ നടുക്കുന്ന വീഡിയോ, വൈറലാകുന്നു

മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കിട്ട് മൂന്നുവയസ്സുള്ള കുഞ്ഞിനെ കാലില്‍ തൂക്കി മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ മുന്‍ഭാഗത്ത് അടിക്കുകയായിരുന്നു ആ പിതാവ്. അയല്‍വാസികളിലാരോ പകര്‍ത്തിയ ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കുട്ടിയെ പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.

മനഃസാക്ഷിയുള്ള ആര്‍ക്കും ആ ദൃശ്യങ്ങള്‍ കണാന്‍ കഴിയില്ല. ഹൈദരാബാദിലെ ജഗദ്‍ഗിരിഗുട്ടയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പരാതി നല്‍കാന്‍ കുട്ടിയുടെ അമ്മ തയ്യാറാകാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 2മണിക്കാണ് സംഭവം നടന്നത്.

ഗൌഡ എന്ന വ്യക്തി അമിതമായി മദ്യപിച്ച് വന്ന് വീട്ടില്‍ വഴക്കുണ്ടാക്കുകയും കുട്ടിയുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു. ഗൌഡയുടെ ഭാര്യ കുഞ്ഞിനെ ആക്രമിച്ച ഭര്‍ത്താവിനെതിരെ പരാതിയില്ലെന്ന നിലപാടിലാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ചൈല്‍ഡ് കൈയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പൊലീസ് സ്വമേധായ ഗൌഡയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പിതാവ് അപകടകാരിയാണെന്ന് തെളിഞ്ഞതിനാല്‍, കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.