LiveTV

Live

National

റോഡിലെ കുഴിയില്‍ വീണ് ബൈക്കില്‍ നിന്ന് തെറിച്ചുപോയ സ്ത്രീ ബസിനടിയില്‍പെട്ട് മരിച്ചു

റോഡിലെ ഭീമന്‍ കുഴിയാണ് ബൈക്ക് യാത്രക്കാരിയുടെ ജീവനെടുത്തത്. വെള്ളം നിറഞ്ഞുകിടന്ന കുഴിയില്‍ വീണ ബൈക്കില്‍ നിന്ന് നിയന്ത്രണംവിട്ട് തെറിച്ച് പോയ യുവതി ബസിനടിയില്‍പെട്ട് ദാരുണമായി മരിക്കുകയായിരുന്നു.

റോഡിലെ കുഴിയില്‍ വീണ് ബൈക്കില്‍ നിന്ന് തെറിച്ചുപോയ സ്ത്രീ ബസിനടിയില്‍പെട്ട് മരിച്ചു

മുംബൈയില്‍ കനത്ത മഴ തുടരുമ്പോള്‍ വാഹനാപകടങ്ങളും പെരുകുകയാണ്. റോഡിലെ ഭീമന്‍ കുഴിയാണ് ഏറ്റവുമൊടുവില്‍ ബൈക്ക് യാത്രക്കാരിയുടെ ജീവനെടുത്തത്. വെള്ളം നിറഞ്ഞുകിടന്ന കുഴിയില്‍ അപ്രതീക്ഷിതമായി വീണ ബൈക്കില്‍ നിന്ന് നിയന്ത്രണംവിട്ട് തെറിച്ച് പോയ യുവതി ബസിനടിയില്‍പെട്ട് ദാരുണമായി മരിക്കുകയായിരുന്നു.

മുംബൈക്ക് സമീപം കല്യാണിലാണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ശോചനീയമായ റോഡുകള്‍ വാഹനയാത്രക്കാരുടെ മുന്നില്‍ മരണവാതില്‍ തുറക്കുന്നതിന്റെ ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടിയായി ഇത്. കല്യാണിലെ ഒരു സ്കൂള്‍ ജീവനക്കാരിയായ മനീഷ ബോയിറാണ് മരിച്ചത്. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്.