LiveTV

Live

National

എം.എൽ.എമാരുടെ അയോഗ്യത കേസിൽ വിഭിന്ന വിധി; തമിഴ്നാട്ടിൽ ജഡ്ജിക്ക് വധഭീഷണി

തമിഴ്നാട്ടിൽ 18 എം.എൽ.എമാരുടെ അയോഗ്യത കേസിൽ വിഭിന്ന വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.സുന്ദറിന് വധഭീഷണി.

എം.എൽ.എമാരുടെ അയോഗ്യത കേസിൽ വിഭിന്ന വിധി; തമിഴ്നാട്ടിൽ ജഡ്ജിക്ക് വധഭീഷണി

തമിഴ്നാട്ടിൽ 18 എം.എൽ.എമാരുടെ അയോഗ്യത കേസിൽ വിഭിന്ന വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.സുന്ദറിന് വധഭീഷണി. ഔദ്യോഗിക വസതിയിലേക്കാണ് അജ്ഞാതന്റെ ഭീഷണി കത്ത് വന്നത്. ജസ്റ്റിസിനും കുടുംബത്തിനും സുരക്ഷ ശക്തമാക്കാൻ ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി ചെന്നൈ സിറ്റി പൊലിസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. ടി.ടി.വി ദിനകര പക്ഷത്തെ 18 എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടി നിലനിൽക്കില്ലെന്നായിരുന്നു സുന്ദറിന്റ വിധി പ്രസ്താവം.