LiveTV

Live

National

കശ്മീരില്‍ സൈന്യവും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ 16 വയസുകാരിയും ഉള്‍പ്പെടും. പ്രദേശത്ത് തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിനുനേരെ പ്രദേശവാസികള്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

കശ്മീരില്‍ സൈന്യവും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ കുല്‍ഗാമില്‍ പ്രദേശവാസികളും സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 16 വയസുകാരിയും ഉള്‍പ്പെടും. പ്രദേശത്ത് തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിനുനേരെ പ്രദേശവാസികള്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സൈന്യത്തിന്റെ വെടിവെപ്പിലാണ് മൂന്ന് പേരും കൊല്ലപ്പെട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് ത്രാല്‍, പുല്‍വാമ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.