LiveTV

Live

National

സുനന്ദപുഷ്‌കറിന്റെ ദുരൂഹമരണം:ശശി തരൂര്‍ എം പിക്ക് സ്ഥിരജാമ്യം

ഡല്‍ഹിയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 26 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

സുനന്ദപുഷ്‌കറിന്റെ ദുരൂഹമരണം:ശശി തരൂര്‍ എം പിക്ക് സ്ഥിരജാമ്യം

സുനന്ദപുഷ്‌കറിന്റെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ ശശി തരൂര്‍ എം പിക്ക് സ്ഥിര ജാമ്യം. ഡല്‍ഹിയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തരൂരിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കണം. ജൂലൈ 26 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

കഴിഞ്ഞ മെയ് 14 ന് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം ദില്ലി പാട്യാല ഹൗസ് കോടതി അംഗീകരിച്ചിരുന്നു. തരൂര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയും കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു.

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ മെയിലാണ് ശശി തരൂരിന് എതിരെ ഡല്‍ഹി പൊലീസ് 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് പരിഗണിച്ച കോടതി തരൂരിനോട് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച തരൂര്‍ ഇന്ന് കോടതിയില്‍ നിന്ന് സ്ഥിരജാമ്യം നേടുകയായിരുന്നു.

ജനപ്രതിനിധികൾക്ക് എതിരായ കേസ് പരിഗണിക്കുന്ന ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പ്രത്യേക സിബിഐ കോടതി ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും കോടതിയെ അറിയിക്കാതെ രാജ്യം വിട്ടു പോകരുതെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ഉത്തരവിലുണ്ട്. ജാമ്യം നല്‍കരുതെന്ന ഡല്‍ഹി പൊലീസിന്റെ വാദങ്ങള്‍ തള്ളിയാണു ജഡ്ജി അരവിന്ദ് കുമാര്‍ തരൂരിന് ജാമ്യം അനുവദിച്ചത്.