LiveTV

Live

National

പൊതു തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെതിരെ പ്രാദേശിക പാര്‍ട്ടികള്‍

സംസ്ഥാന തിരഞ്ഞെടുപ്പുകളും പൊതുതിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ അഭിപ്രായം തേടി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയത്.

പൊതു തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെതിരെ പ്രാദേശിക പാര്‍ട്ടികള്‍

പൊതു തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതിനെ എതിര്‍ത്ത് പ്രാദേശിക പാര്‍ട്ടികള്‍ രംഗത്ത്. സംസ്ഥാനസര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കാതെ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലുള്ള പാര്‍ട്ടികള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ലോ പാനലുമായി നടത്തിയകൂടിക്കാഴ്ച്ചയിലാണ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാന തിരഞ്ഞെടുപ്പുകളും പൊതുതിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ അഭിപ്രായം തേടി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പേ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്ന് സിപിഎമ്മിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടികളും വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ, ഡിഎംകെ, ബിജെഡി തുടങ്ങിയ പാര്‍ട്ടികളും നീക്കത്തെ എതിര്‍ത്തു.

ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലെന്ന് കക്ഷികള്‍ ചൂണ്ടിക്കാട്ടി. ഇടയില്‍ ഏതെങ്കിലുമൊരു സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് പുറത്തായാല്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുകയെന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തലും ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കലുമാണെന്ന് വിവിധ കക്ഷികള്‍ ലോ പാനലിന് മുമ്പാകെ ചൂണ്ടിക്കാട്ടി. നേരത്തെ നീക്കത്തെ എതിര്‍ത്തുകൊണ്ട് സിപിഎം ലോ പാനലിന് കത്തയച്ചിരുന്നു. ഞായറാഴ്ച്ചയും പാര്‍ട്ടികളുമായുള്ള ലോ പാനലിന്റെ കൂടിക്കാഴ്ച്ച തുടരും.