LiveTV

Live

National

18 പേര്‍ പീഡിപ്പിച്ചെന്ന് ഒമ്പതാം ക്ലാസുകാരിയുടെ പരാതി: പ്രതികള്‍ പ്രിന്‍സിപ്പാളും അധ്യാപകരും സഹപാഠികളും

കഴിഞ്ഞ ഡിസംബറില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് എഫ്ഐആറില്‍ പറയുന്നു. 

18 പേര്‍ പീഡിപ്പിച്ചെന്ന് ഒമ്പതാം ക്ലാസുകാരിയുടെ പരാതി: പ്രതികള്‍ പ്രിന്‍സിപ്പാളും അധ്യാപകരും സഹപാഠികളും

ബിഹാറിലെ സരണ്‍ ജില്ലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകരും സഹപാഠികളും ഉള്‍പ്പടെ 18 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ഏഴ് മാസമായി പീഡനം തുടരുകയായിരുന്നെന്നും പേടി കൊണ്ടാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

വെളളിയാഴ്ച രാവിലെ സരണ്‍ ജില്ലയിലെ പൊലീസ് സുപ്രണ്ട് ഹര്‍കിഷോര്‍ റായിയുടെ മുന്നില്‍ നേരിട്ടെത്തി പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്. കഴിഞ്ഞ ഡിസംബറില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് എഫ്ഐആറില്‍ പറയുന്നു. തുടര്‍ന്ന് ഈ വിഡിയോ ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളിലേക്കും അധ്യാപകരിലേക്കും എത്തി. ഇവരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.

പെണ്‍കുട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കിയെങ്കിലും അദ്ദേഹം അത് പൊലീസില്‍ അറിയിക്കാന്‍ തയ്യാറായില്ല. പിന്നാലെ പ്രിന്‍സിപ്പലും ലൈംഗികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. സ്കൂള്‍ പ്രിന്‍സിപ്പള്‍ ഉദയകുമാറിനെയും അധ്യാപകനായ ബലാജിയെയും രണ്ട് വിദ്യാര്‍ത്ഥികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയതായും സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.