LiveTV

Live

National

യുപിയില്‍ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി

ഗംഗാഘട്ടിലെ വീട്ടിലായിരുന്ന സ്ത്രീയെ ആണ് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തത്. മൂന്ന് പേര്‍ സ്ത്രീയെ ആക്രമിക്കുമ്പോള്‍ ദൃശ്യങ്ങള്‍ സംഘത്തിലെ മറ്റൊരാള്‍ പകര്‍ത്തി. 

യുപിയില്‍ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി

ഉത്തര്‍പ്രദേശില്‍ സ്ത്രീക്ക് നേരെ യുവാക്കളുടെ ലൈംഗീകാതിക്രമം. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് സ്ത്രീയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ്ചെയ്തു. ഇനി നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

ഗംഗാഘട്ടിലെ വീട്ടിലായിരുന്ന സ്ത്രീയെ ആണ് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തത്. മൂന്ന് പേര്‍ സ്ത്രീയെ ആക്രമിക്കുമ്പോള്‍ ദൃശ്യങ്ങള്‍ സംഘത്തിലെ മറ്റൊരാള്‍ പകര്‍ത്തി. വനത്തിലൂടെ സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ യുവാക്കളിലൊരാള്‍ ദൃശ്യങ്ങള്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും വ്യക്തമാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ട് അറസ്റ്റ് ചെയ്തു.

ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് നടപടി എടുത്തത്. ഇതുവരെ ആരും പരാതിയുമായി എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ കണ്ടെത്തി വൈദ്യപരിശോധനക്ക് വിധേയായാക്കിയെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനുള്ള നടപടിയെടുത്തെന്നും പൊലീസ് വ്യക്തമാക്കി.

16 വയസുകാരിയെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗര്‍ ബലാത്സംഗം ചെയ്തതും കഴിഞ്ഞമാസം ഒമ്പതു വയസുകാരി പീഡനത്തിനിരയായതും ഉന്നാവോയിലായിരുന്നു.