LiveTV

Live

National

ബി.ജെ.പി 5000 കോടിയുടെ ബിറ്റ് കോയിന്‍ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ്

നോട്ട് അസാധുവാക്കലിന് ശേഷം ഗുജറാത്തില്‍ 5000 കോടിയുടെ ബിറ്റ്കോയിന്‍ അഴിമതി നടന്നതായി കോണ്‍ഗ്രസ്.

ബി.ജെ.പി 5000 കോടിയുടെ ബിറ്റ് കോയിന്‍ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ്

നോട്ട് അസാധുവാക്കലിന് ശേഷം ഗുജറാത്തില്‍ 5000 കോടിയുടെ ബിറ്റ്കോയിന്‍ അഴിമതി നടന്നതായി കോണ്‍ഗ്രസ്. ഇടപാടില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പങ്കുണ്ട്. സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് ശക്തിസങ് ഗോഹില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ബിറ്റ്കോയിന്‍ ഇടപാടുകള്‍ക്ക് നേരത്തെ തന്നെ ആര്‍ബിഐ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം നിലനില്‍ക്കെയാണ് നോട്ട് അസാധുവാക്കലിന് ശേഷം വലിയ തോതില്‍ ബിറ്റ്കോയിന്‍ അഴിമതി ഗുജറാത്തില്‍ ബി.ജെ.പി നേതാക്കളുടെ ഇടപെടലോടെ നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 5000 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് ഗുജറാത്ത് സി.ഐ.ഡി കണക്ക് വ്യക്തമാക്കുന്നു. എന്നാല്‍ 88000 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ നളിന്‍ കൊട്ടാഡിയയാണ് അഴിമതിയുടെ സൂത്രധാരനെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇടപാടുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.

ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്‍.