LiveTV

Live

National

അമിത് ഷായുടെ യോഗത്തിനെത്തിയ ബി.ജെ.പി സോഷ്യല്‍ മീഡിയ വാര്യേഴ്സ് ഭക്ഷണപ്പൊതിക്ക് അടി കൂടുന്ന വീഡിയോ പുറത്ത്

യോഗ വേദിക്ക് പുറത്ത് ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ അടിപിടികൂടി ഭക്ഷണപ്പൊതി പിടിച്ചുവാങ്ങുന്ന പ്രവര്‍ത്തകരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്

അമിത് ഷായുടെ യോഗത്തിനെത്തിയ ബി.ജെ.പി സോഷ്യല്‍ മീഡിയ വാര്യേഴ്സ് ഭക്ഷണപ്പൊതിക്ക് അടി കൂടുന്ന വീഡിയോ പുറത്ത്

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനെത്തിയ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതിക്കായി അടിപിടി കൂടുന്ന വീഡിയോ പുറത്ത്. നാലായിരത്തോളം പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നോടിയായാണ് യോഗം വിളിച്ചത്.

യോഗത്തിനെത്തിയ പ്രവര്‍ത്തകര്‍ നിരുത്തരവാദപരമായി പെരുമാറിയതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യോഗ വേദിക്ക് പുറത്ത് ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ അടിപിടികൂടി ഭക്ഷണപ്പൊതി പിടിച്ചുവാങ്ങുന്ന പ്രവര്‍ത്തകരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അടിപിടിക്കിടെ ഭക്ഷണപ്പൊതികള്‍ താഴെ വീഴുന്നതും കാണാം.

4000 പേര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് തിരക്കുണ്ടായതെന്നും എല്ലാവര്‍ക്കുമുള്ള ഭക്ഷണപ്പൊതി കരുതിയിരുന്നുവെന്നും നേതൃത്വം വിശദീകരിച്ചു. എല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരല്ലെന്നും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരാണെന്നും നേതൃത്വം വിശദീകരിച്ചു.

ഭക്ഷണാവശിഷ്ടങ്ങളും പൊതികളും വലിച്ചെറിഞ്ഞതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മോദിയുടെ സ്വച്ഛ് ഭാരതിന്റെ നേര്‍ക്കാഴ്ചയാണ് ഈ ദൃശ്യമെന്നും പിന്തുടരേണ്ട മാതൃകയാണിതെന്നും സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയരുന്നു. യുദ്ധം കഴിഞ്ഞ സ്ഥലം പോലെയുണ്ട് എന്നാണ് ചിലരുടെ ട്രോള്‍.