LiveTV

Live

National

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ കരച്ചില്‍ കണ്ട് സഹിച്ചില്ല; കുഞ്ഞിന് മുലയൂട്ടി പൊലീസുകാരി

ബംഗളൂരു പോലീസ് സേനാംഗമായ അര്‍ച്ചനയെ അഭിനന്ദനം കൊണ്ടു മൂടുകയാണ് സോഷ്യല്‍ മീഡിയ. ജനിച്ചയുടനെ തെരുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്  സ്റ്റേഷനില്‍വെച്ചുതന്നെ മുലയൂട്ടി അവര്‍....

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ കരച്ചില്‍ കണ്ട് സഹിച്ചില്ല; കുഞ്ഞിന് മുലയൂട്ടി പൊലീസുകാരി

ബംഗളൂരു പോലീസ് സേനാംഗമായ അര്‍ച്ചനയെ അഭിനന്ദനം കൊണ്ടു മൂടുകയാണ് സോഷ്യല്‍ മീഡിയ. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്ത നവജാതശിശുവിനെ മുലയൂട്ടാന്‍ കാണിച്ച നല്ല മനസ്സിനാണ് അര്‍ച്ചനയ്ക്കു നേര്‍ക്ക് ഈ അഭിനന്ദന പ്രവാഹം.

ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്കു സമീപത്തുള്ള കെട്ടിടനിര്‍മാണ പരിസരത്താണ് ഇക്കഴിഞ്ഞ ദിവസം ഒരാണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തത്. ഒരു പ്ലാസ്റ്റിംഗ് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയുള്ളത്.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ആര്‍ നാഗേഷാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്. താന്‍ എത്തുമ്പോള്‍തന്നെ കുഞ്ഞിന്റെ അവസ്ഥ വളരെ മോശമായി തുടങ്ങിയിരുന്നുവെന്ന് പറയുന്നു നാഗേഷ്. ജനിച്ച് അധികസമയമാകുന്നതിനു മുമ്പാണ്‌ കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതെന്ന് വ്യക്തമായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് രക്തം പുരണ്ടിരിക്കുന്നത് കാണാമായിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിക്കിക്കുകയായിരുന്നവെന്നും നാഗേഷ് കൂട്ടിച്ചേര്‍ത്തു.

ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് കുഞ്ഞിന് ചികിത്സ ലഭ്യമാക്കാനാണ് നാഗേഷ് ശ്രമിച്ചത്. സൗജന്യമായാണ് ഡോക്ടര്‍മാര്‍ കുഞ്ഞിനെ പരിശോധിച്ചത്. തുടര്‍ന്ന് കുട്ടിയെയും കൊണ്ട് ആ ഇന്‍സ്പെക്ടര്‍ പോലീസ് സ്‌റ്റേഷനിലെത്തിലേക്ക് വരികയായിരുന്നു.

ആ സമയം അര്‍ച്ചനയും പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്നു. മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ അമ്മയാണ് പോലീസ് കോണ്‍സ്റ്റബിളായ അര്‍ച്ചന. ഈയടുത്ത ദിവസമാണ് പ്രസവാവധിയില്‍ നിന്ന് ഇവര്‍ തിരികെയെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ എനിക്ക് സഹിക്കാനാവുമായിരുന്നില്ല എന്റെ കുഞ്ഞ് കരയുന്നതു പോലെയാണ് എനിക്ക് തോന്നിയത്. എനിക്ക് അവനെ പാലൂട്ടിയേ മതിയാകുമായിരുന്നുള്ളു"- അര്‍ച്ചന പറയുന്നു.

കുഞ്ഞിന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കുഞ്ഞിനെ ബെംഗളൂരുവിലെ ശിശുമന്ദിരത്തിന് കൈമാറി. അര്‍ച്ചനയുടെ നല്ല മനസ്സിനെ കുറിച്ചുള്ള വാര്‍ത്ത, ബെംഗളൂരു പോലീസ് അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുമുണ്ട്.