LiveTV

Live

National

എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ആശുപത്രി ഉടമ ശസ്ത്രക്രിയ നടത്തി; വീഡിയോ പുറത്തായതോടെ പിടിയില്‍

ശസ്ത്രക്രിയ നടത്തുന്നതിന്‍റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പിടിയിലായത്.

എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ആശുപത്രി ഉടമ ശസ്ത്രക്രിയ നടത്തി; വീഡിയോ പുറത്തായതോടെ പിടിയില്‍

ഉത്തര്‍ പ്രദേശില്‍ രോഗിയുടെ ശസ്ത്രക്രിയ നടത്തിയ ആശുപത്രി ഉടമ പിടിയില്‍. ഷാംലി ജില്ലയിലെ ആര്യന്‍ ആശുപത്രി ഉടമയായ, എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നര്‍ദേവ് സിങാണ് ശസ്ത്രക്രിയ നടത്തിയത്. ഇയാള്‍ ശസ്ത്രക്രിയ നടത്തുന്നതിന്‍റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പിടിയിലായത്.

ആശുപത്രിയിലെ കമ്പൌണ്ടറാണ് രോഗിക്ക് അനസ്തേഷ്യ നല്‍കിയത്. ശേഷം നര്‍ദേവ് ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തിന്‍രെ ദൃശ്യങ്ങള്‍ ലഭിച്ചതോടെ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി സീല്‍ ചെയ്തു. നര്‍ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്നാം തവണയാണ് നര്‍ദേവിന്റെ ആശുപത്രി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. രോഗികള്‍ നേരത്തെയും ആശുപത്രിക്കെതിരെ പരാതി നല്‍കിയിരുന്നു. ഓരോ തവണയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ വീണ്ടും ആശുപത്രി തുറക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.