LiveTV

Live

National

കനത്ത മഴ; മുംബൈയില്‍ നടപ്പാലം തകര്‍ന്നു

രാവിലെ 7.30 ഓടെയാണ്​ പാലത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു വീണത്​. അപകടം ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്.

കനത്ത മഴ; മുംബൈയില്‍ നടപ്പാലം തകര്‍ന്നു

മുംബൈയില്‍ കനത്തമഴയെ തുടര്‍ന്ന് അന്ധേരി റെയില്‍വെ സ്റ്റേഷന് സമീപത്തെ ഗോഖ്‍ലെ റോഡിലുള്ള നടപ്പാലം തകര്‍ന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ പ്രദേശത്ത് തുടരുന്നുണ്ട്.

അന്ധേരി കിഴക്ക്- പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന്​ പരിശോധിച്ചു വരികയാണ്​. രാവിലെ 7.30 ഓടെയാണ്​ പാലത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു വീണത്​. അപകടം ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്.

48 മണിക്കൂര്‍ കൂടി മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.