LiveTV

Live

National

ബ്രസീലിലെ കുട്ടി ഫുട്ബോള്‍ കളിക്കുന്നതിന്റെ ക്രെഡിറ്റ് മോദിക്ക് നല്‍കി കേന്ദ്രമന്ത്രി 

ഇന്ത്യന്‍ കായിക മേഖലയ്ക്ക്, പ്രത്യേകിച്ച് ഫുട്ബോളിന് മോദി വളരെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ട്വീറ്റ് ചെയ്ത മന്ത്രി, ബ്രസീലിലെ കുട്ടി ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യം പങ്കുവെച്ചു

 ബ്രസീലിലെ കുട്ടി ഫുട്ബോള്‍ കളിക്കുന്നതിന്റെ ക്രെഡിറ്റ് മോദിക്ക് നല്‍കി കേന്ദ്രമന്ത്രി 

ബ്രസീലിലെ കുട്ടി ഫുട്‌ബോള്‍ കളിക്കുന്നതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കി കേന്ദ്രമന്ത്രി കിരണ്‍ റിജിജു പുലിവാല്‍ പിടിച്ചു. ഇന്ത്യന്‍ കായിക മേഖലയ്ക്ക്, പ്രത്യേകിച്ച് ഫുട്ബോളിന് മോദി വളരെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ട്വീറ്റ് ചെയ്ത മന്ത്രി, ബ്രസീലിലെ കുട്ടി ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യം പങ്കുവെച്ചതാണ് വിവാദമായത്. ദൃശ്യത്തിലുള്ളത് ബ്രസീലുകാരനായ കൂട്ടിയാണെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടിയതോടെ മന്ത്രി ട്വീറ്റ് ഡിലീറ്റ് ചെയ്തു.

 ബ്രസീലിലെ കുട്ടി ഫുട്ബോള്‍ കളിക്കുന്നതിന്റെ ക്രെഡിറ്റ് മോദിക്ക് നല്‍കി കേന്ദ്രമന്ത്രി 

"കായിക മേഖലയ്ക്ക്, പ്രത്യേകിച്ച് ഫുട്‌ബോളിന് മോദിജി നല്ല പ്രാധാന്യം നല്‍കുന്നുണ്ട്. നമ്മുടെ ഇന്ത്യന്‍ ടീം ഇപ്പോള്‍ നല്ല പ്രകടനം കാഴ്ചവെക്കുന്നുണ്ട്. യുവതലമുറ കൂടുതല്‍ താല്‍പര്യം കാണിക്കുന്നു. എനിക്ക് ഏറെ പ്രതീക്ഷയുണ്ട്", എന്ന് ട്വീറ്റ് ചെയ്ത മന്ത്രി ബ്രസീലിലെ കുട്ടി ഫുട്ബോള്‍ കളിക്കുന്ന വീഡിയോയാണ് ട്വീറ്റ് ചെയ്തത്.

അടുത്ത നെയ്മര്‍ എന്ന് ബ്രസീലിലെ ജനങ്ങള്‍ വിശേഷിപ്പിച്ച മാര്‍കോ ആന്റോണിയോ എന്ന കുട്ടി ഫുട്ബോള്‍ കളിക്കുന്ന വീഡിയോയാണ് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തത്.