LiveTV

Live

National

കുട്ടിക്കടത്തുകാരെന്ന് പറഞ്ഞ് നിങ്ങള്‍ തല്ലിക്കൊന്നില്ലേ, അവരെ കാത്തിരിക്കുകയാണ് ഈ കുട്ടികള്‍...

പ്രദേശവാസിയായ സ്ത്രീയോട് വെളളം വാങ്ങിക്കുടിക്കുന്നതിനിടെ, കുട്ടികളുണ്ടോ എന്ന് കുശലം ചോദിച്ചതാണ് സംശയത്തിനിടയാക്കിയതും, സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്നുറപ്പിച്ച് ആക്രമണം അഴിച്ചുവിട്ടതും.

കുട്ടിക്കടത്തുകാരെന്ന് പറഞ്ഞ് നിങ്ങള്‍ തല്ലിക്കൊന്നില്ലേ, അവരെ കാത്തിരിക്കുകയാണ് ഈ കുട്ടികള്‍...

ആ അഞ്ചുപേരുടെ കയ്യിലും നിയമപരമായ ആധാര്‍ കാര്‍ഡുകളുണ്ടായിരുന്നു... പക്ഷേ, മഹാരാഷ്ട്രയിലെ ദൂലെ ജില്ലയിലെ റെയിന്‍പാഡ വില്ലേജ് പഞ്ചായത്തിലെ ഒരു അടച്ചിട്ട റൂമിലിട്ട് തല്ലിക്കൊല്ലുന്നതിനിടെ ആരും അത് ചോദിച്ചില്ല... വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും നിയമം കയ്യിലെടുക്കരുതെന്നുമുള്ള അധികൃതരുടെ ദൃശ്യശ്രവ്യമാധ്യമങ്ങളില്‍കൂടിയുള്ള അറിയിപ്പുകളും ആരുടെയും ചെവിയില്‍ പോയില്ല.

കുട്ടിക്കടത്തുകാരെന്ന് പറഞ്ഞ് നിങ്ങള്‍ തല്ലിക്കൊന്നില്ലേ, അവരെ കാത്തിരിക്കുകയാണ് ഈ കുട്ടികള്‍...

പോലിസെത്തി അടച്ചിട്ട ആ റൂം തുറക്കുമ്പോഴേക്കും മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ബാക്കിയുള്ള രണ്ട് പേരെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാരായ എസ് ആ യോഗേഷ് ഖത്കാലിനും എഎസ്ഐ രവീന്ദ്ര രന്ദിറിനും മര്‍ദ്ദനമേറ്റത്. ബാക്കിയുള്ള രണ്ട് പേരും മരിച്ചുവെന്ന് ഉറപ്പുവരുത്തും വരെ ആ മര്‍ദ്ദനം തുടര്‍ന്നു.

കുട്ടിക്കടത്തുകാരെന്ന് പറഞ്ഞ് നിങ്ങള്‍ തല്ലിക്കൊന്നില്ലേ, അവരെ കാത്തിരിക്കുകയാണ് ഈ കുട്ടികള്‍...

അവര്‍ മരിച്ചു, ഇനി നിങ്ങള്‍ക്കവരെ കൊണ്ടുപോകാം- എന്നായിരുന്നു ആ ജനക്കൂട്ടം അതിന് ശേഷം പൊലീസുകാരോട് പറഞ്ഞത്. മരിച്ചവരുടെ പള്‍സ് നോക്കി, അതിനിടയില്‍ മരണം ഉറപ്പാക്കുന്നുണ്ടായിരുന്നു ആ ആള്‍ക്കൂട്ടത്തില്‍ ചിലരെന്നും ആ പൊലീസുകാര്‍ ഓര്‍ക്കുന്നു. മരിച്ചുവെന്ന് ഉറപ്പായപ്പോഴാണ് ആ ആള്‍ക്കൂട്ടം പിരിഞ്ഞുപോയത്. കല്ലും വടിയും കയറുമായി നില്‍ക്കുന്ന നൂറുകണക്കിന് അക്രമകാരികളുടെ മുമ്പില്‍ വെറും ലാത്തിയുമായി ഞങ്ങള്‍ എട്ടുപോലീസുകാര്‍ എന്ത് ചെയ്യാനാണ്.

3500 ലധികം പേരുണ്ടായിരുന്നു അവര്‍. ഞങ്ങള്‍ വെറും എട്ടുപേര്‍. മര്‍ദ്ദനമേറ്റ അഞ്ചുപേരില്‍ രണ്ടുപേര്‍ക്ക് ജീവനുണ്ടെന്നറിഞ്ഞാണ് ഞങ്ങളവിടെ എത്തിയത്. അവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് ഞങ്ങളവരോട കെഞ്ചിപ്പറഞ്ഞു. പക്ഷേ, അവരത് അംഗീകരിക്കാനേ തയ്യാറായില്ല. ആ അഞ്ചുപേരും മരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് അവരുടെ മൃതശരീരം പോലും വിട്ടുതന്നതെന്ന് പറയുന്നു സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാരില്‍ ഒരാള്‍.

അടുത്ത ദിവസം തന്നെ റെയിന്‍പാഡ സ്വദേശികളായ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടപടി ഭയന്ന് പ്രദേശത്തെ പുരുഷന്മാരൊക്കെ ഉടന്‍തന്നെ നാടുവിട്ടുപോയിരുന്നു. പ്രായമായവരും സ്ത്രീകളും കുട്ടികളും മാത്രമാണ് ഗ്രാമത്തില്‍ ഉണ്ടായിരുന്നത്.

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം ഏതാനും ദിവസമായി സ്ഥലത്ത് കറങ്ങുന്നുണ്ടെന്ന അഭ്യൂഹം ദൂലെ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായിരുന്നു അത് വെറും വ്യാജപ്രചാരണമാണെന്നും വിശ്വസിക്കരുതെന്നും തങ്ങള്‍ പ്രാദേശിക ചാനലുകളിലൂടെ നിരന്തരം ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഔറംഗാബാദിലും നന്ദുര്‍ബാറിലുമുണ്ടായതുപോലുള്ള സംഭവങ്ങള്‍ ഇവിടെ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത തങ്ങള്‍ മാക്സിമം കാണിച്ചിരുന്നു. പക്ഷേ, ഫലമുണ്ടായില്ലെന്ന് പറയുന്നു പ്രദേശത്തെ പൊലീസ് ഓഫീസറായ എസ് പി റാത്തോഡ്..

കുട്ടിക്കടത്തുകാരെന്ന് പറഞ്ഞ് നിങ്ങള്‍ തല്ലിക്കൊന്നില്ലേ, അവരെ കാത്തിരിക്കുകയാണ് ഈ കുട്ടികള്‍...

ഞായറാഴ്ചയാണ് അഞ്ചുപേരും റെയിന്‍പാഡയില്‍ ബസ്സില്‍ വന്നിറങ്ങിയത്. പ്രദേശവാസിയായ ഒരു സ്ത്രീയോട് വെളളം വാങ്ങിക്കുടിക്കുന്നതിനിടെ, കുട്ടികളുണ്ടോ എന്ന് കുശലം ചോദിച്ചതാണ് സംശയത്തിനിടയാക്കിയതും, സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്നുറപ്പിച്ച് ആക്രമണം അഴിച്ചുവിട്ടതും. ഇവരുടെ ഭാഷ പൂര്‍ണമായും ഗ്രാമവാസികള്‍ക്ക് മനസ്സിലാക്കാനാവാത്തതും സംശയം കൂട്ടി. ഈ അഞ്ചുപേരെയും ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അടച്ചിടുകയായിരുന്നു ആദ്യം ചെയ്തത്. പൊലീസിനെയും വിവരം അറിയിച്ചിരുന്നു. പക്ഷേ, ജനങ്ങളില്‍ ചിലര്‍ മുതിര്‍ന്നവരുടെ ഉപദേശം വകവെക്കാതെ അക്രമം അഴിച്ചുവിടുകയായിരുന്നു.

കുട്ടിക്കടത്തുകാരെന്ന് പറഞ്ഞ് നിങ്ങള്‍ തല്ലിക്കൊന്നില്ലേ, അവരെ കാത്തിരിക്കുകയാണ് ഈ കുട്ടികള്‍...

പ്രദേശത്തെ പൊലീസ് സ്റ്റേഷന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ടെന്റു കെട്ടി താമസിക്കുന്ന ഗോസാവി സമുദായക്കാരാണ് ആക്രമത്തിന് ഇരയായത്. ആറു കുടുംബങ്ങളിലായി 25 പേരാണ് ഇവിടെയുള്ളത്. ഏപ്രിലിലാണ് ഇവര്‍ ഇവിടെയെത്തിയത്. പിംപാല്‍നെര്‍ പൊലീസ് സ്റ്റേഷനില്‍ ആധാര്‍ കാര്‍ഡുമായെത്തി അവര്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. റെയിന്‍പാഡ കൂടി സന്ദര്‍ശിച്ച ശേഷം രണ്ടു ദിവസം കൊണ്ട് ദൂലെ വിടാനൊരുങ്ങിയിരിക്കുകയായിരുന്നു ആ നാടോടി സമൂഹം. കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങളുടെ ജീവിതം ഇങ്ങനെയാണെന്ന് പറയുന്നു സംഘത്തിലുള്ള നാഗേഷ് ചൌഗുള.

Also read: മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു