LiveTV

Live

National

ബോളിവുഡ് ഗായകന്റെ പിതാവിനെ വിനോദ് കാംബ്ലിയുടെ ഭാര്യ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബോളിവുഡ് ഗായകന്‍ അങ്കിത് തിവാരിയുടെ പിതാവിനെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഭാര്യ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുംബൈ മാളില്‍ വച്ച് അങ്കിത്തിന്റെ പിതാവ്

ബോളിവുഡ് ഗായകന്റെ പിതാവിനെ വിനോദ് കാംബ്ലിയുടെ ഭാര്യ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബോളിവുഡ് ഗായകന്‍ അങ്കിത് തിവാരിയുടെ പിതാവിനെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഭാര്യ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുംബൈ മാളില്‍ വച്ച് അങ്കിത്തിന്റെ പിതാവ് രാജ് കുമാര്‍ തിവാരിയെയാണ് കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ ഹെവിത് മര്‍ദിച്ചത്. രാജ് കുമാറിന്റെ തലയിലാണ് ആന്‍ഡ്രിയ അടിച്ചത്. അവിടം കൊണ്ടും ആന്‍ഡ്രിയ നിര്‍ത്തിയില്ല. ചെരുപ്പൂരി അടിക്കാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാണ്. സംഭവത്തില്‍ ആന്‍ഡ്രിയക്കെതിരെ രാജ് കുമാര്‍ മുംബൈ പൊലീസിന് പരാതി നല്‍കി. എന്നാല്‍ ബോധപൂര്‍വം ലൈംഗികച്ചുവയോടെ സ്‍പര്‍ശിച്ചതുകൊണ്ടാണ് മര്‍ദിച്ചതെന്ന് ആന്‍ഡ്രിയ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.