LiveTV

Live

National

സ്ട്രെച്ചര്‍ ലഭിച്ചില്ല; കാലൊടിഞ്ഞ രോഗിയെ ബെഡ്ഷീറ്റില്‍ വലിച്ചുകൊണ്ടുപോകുന്ന വീഡിയോ പ്രചരിക്കുന്നു

സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ട്രെച്ചര്‍ ലഭിക്കാത്ത രോഗിയെ ബെഡ്ഷീറ്റില്‍ വലിച്ച് കൊണ്ട് പോകുന്ന വീഡിയോ പ്രചരിക്കുന്നു. കാലൊടിഞ്ഞ് ആശുപത്രിയിലെത്തിയ യുവതിയെയാണ് ബന്ധുക്കള്‍ വലിച്ചുകൊണ്ട് പോയത്. 

സ്ട്രെച്ചര്‍ ലഭിച്ചില്ല; കാലൊടിഞ്ഞ രോഗിയെ ബെഡ്ഷീറ്റില്‍ വലിച്ചുകൊണ്ടുപോകുന്ന വീഡിയോ പ്രചരിക്കുന്നു

മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ട്രെച്ചര്‍ ലഭിക്കാത്ത രോഗിയെ ബെഡ്ഷീറ്റില്‍ വലിച്ച് കൊണ്ട് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കാലൊടിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയെയാണ് ബന്ധുക്കള്‍ വലിച്ചുകൊണ്ട് പോയത്. സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കാലൊടിഞ്ഞതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയാണ് അധികൃതരുടെ കടുത്ത അവഗണനക്ക് ഇരയായത്. സ്ട്രച്ചര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയെ ബെഡ്ഷീറ്റ് കൊണ്ട് കെട്ടിവലിച്ച് പുറത്തേക്ക് കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ സ്ട്രച്ചര്‍ ഉണ്ടായിരുന്നെന്നും അഞ്ച് മിനുട്ട് കാത്തിരിക്കാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ കുടുംബം യുവതിയുമായി പോവുകയായിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികളുടെ അമിതമായ തിരക്കിനെ തുടര്‍ന്നാണ് താത്ക്കാലിക ദൌര്‍ലഭ്യം ഉണ്ടായതെന്നും അധികൃതര്‍ പറഞ്ഞു.

അതിനിടെ സംഭവം അന്വേഷിക്കാന്‍ ആശുപത്രി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.