LiveTV

Live

National

രാജസ്ഥാനില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

അന്‍പത്തിയാറുകാരനായ യശ്വന്ത് ശര്‍മ്മയാണ് കൊല്ലപ്പെട്ടത്

രാജസ്ഥാനില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

രാജസ്ഥാനില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അന്‍പത്തിയാറുകാരനായ യശ്വന്ത് ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. ഉദയ്പൂര്‍ എക്സൈസ് വിഭാഗത്തിലെ ഓഫീസ് അസിസ്റ്റന്റായിരുന്നു ശര്‍മ്മ. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.

അഹമ്മദാബാദിലേക്കുള്ള യാത്രക്കിടയിലാണ് യശ്വന്തിനെയും മകളെയും പേരക്കുട്ടിയേയും അക്രമി സംഘം തട്ടിക്കൊണ്ടു പോയത്. യശ്വന്തിനെ കൊലപ്പെടുത്തിയ സംഘം മൃതദേഹം റോഡിലേക്ക് വലിച്ചെറിയുകയും, മകളെയും പേരക്കുട്ടിയേയും വഴിയില്‍ ഇറക്കി വിടുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് രജിസ്‌ട്രേഷനുള്ള കാറിലാണ് സംഘം എത്തിയെതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.