LiveTV

Live

National

ഈ കുഞ്ഞുങ്ങളുടെ കണ്ണീര്‍ കണ്ടില്ലെന്ന് എങ്ങനെ നടിക്കും?; പ്രിയ അധ്യാപകന്റെ സ്ഥലംമാറ്റം റദ്ദാക്കി

2014 ലാണ് ഭഗവാന്‍ സ്കൂളിലെത്തുന്നത്. ശേഷമിങ്ങോട്ട് വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായി മാറി. ഇംഗ്ലീഷ് വിഷയത്തെ പേടിച്ചിരുന്ന ‌കുട്ടികള്‍ അധ്യാപകനൊപ്പം വിഷയത്തെയും സ്നേഹിച്ചു. 

ഈ കുഞ്ഞുങ്ങളുടെ കണ്ണീര്‍ കണ്ടില്ലെന്ന് എങ്ങനെ നടിക്കും?; പ്രിയ അധ്യാപകന്റെ സ്ഥലംമാറ്റം റദ്ദാക്കി

വിദ്യാര്‍ഥി സ്നേഹത്തിലൂടെ തരംഗമായി മാറിയ തമിഴ്നാട് തിരുവള്ളൂര്‍ വെളിഗരം സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ ജി. ഭഗവാന്റെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. വിദ്യാര്‍ഥികളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രതിഷേധം കാരണം അധ്യാപകന്റെ സ്ഥലംമാറ്റ ഉത്തരവ് പത്തു ദിവസത്തേയ്ക്ക് മരവിപ്പിച്ചിരുന്നു. ഇന്നാണ് ഉത്തരവ് വിദ്യഭ്യാസ വകുപ്പ് റദ്ദാക്കിയത്.

2014 ലാണ് ഭഗവാന്‍ സ്കൂളിലെത്തുന്നത്. ശേഷമിങ്ങോട്ട് വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായി മാറി. ഇംഗ്ലീഷ് വിഷയത്തെ പേടിച്ചിരുന്ന ‌കുട്ടികള്‍ അധ്യാപകനൊപ്പം വിഷയത്തെയും സ്നേഹിച്ചു. ഇതായിരുന്നു അധ്യാപകന്റെ സ്ഥലംമാറ്റത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിനു കാരണം. വിദ്യാര്‍ഥി, അധ്യാപക അനുപാത പ്രകാരം ഭഗവാന്‍, സ്കൂളില്‍ അധികമായി ഉണ്ടായിരുന്ന അധ്യാപകനായിരുന്നു. ഇതിനാലാണ് കഴിഞ്ഞ ദിവസം തിരുത്തനി സ്കൂളിലേയ്ക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.

ഉത്തരവ് ലഭിച്ച്, സ്കൂളില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു വിദ്യാര്‍ഥികള്‍ ഒന്നടങ്കം അധ്യാപകനെ പോവാന്‍ അനുവദിക്കാതിരുന്നത്. ഗെയ്റ്റിനടുത്തു നിന്നും വിദ്യാര്‍ഥികളെല്ലാം കരഞ്ഞ് ബഹളം വച്ച് അധ്യാപകനെ തിരികെ ക്ലാസ് മുറിയില്‍ എത്തിച്ചു. താല്‍കാലികമായി മരവിപ്പിച്ച സ്ഥലംമാറ്റ ഉത്തരവ്, പിന്നീട് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കുകയായിരുന്നു.