LiveTV

Live

National

മഴ പെയ്യാന്‍ ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ തവളക്കല്യാണം

മഴ പെയ്യാന്‍ മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ തവളകളുടെ വിവാഹം നടത്തി.

മഴ പെയ്യാന്‍ ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ തവളക്കല്യാണം

മഴ പെയ്യാന്‍ മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ തവളകളുടെ വിവാഹം നടത്തി. മധ്യപ്രദേശിലെ വനിതാ ശിശുക്ഷേമ മന്ത്രിയായ ലളിത യാദവാണ് ഛത്തര്‍പൂരിലെ അമ്പലത്തില്‍ ചടങ്ങ് നടത്തിയത്.

മന്ത്രിയുടെയും ബിജെപി നേതാക്കളുടെയും നേതൃത്വത്തില്‍ നടന്ന ചടങ്ങിന് ശേഷം വിവാഹസദ്യയും ഒരുക്കിയിരുന്നു. നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. ദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് തവളക്കല്യാണം നടത്തുന്നതെന്നും ഈ വര്‍ഷം നല്ല പോലെ മഴ പെയ്യുമെന്നാണ് പ്രതീക്ഷയെന്നും ക്ഷേത്രത്തിലെ തന്ത്രി പറഞ്ഞു.

മഴ പെയ്യാന്‍ ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ തവളക്കല്യാണം

അതേസമയം മന്ത്രി അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാതെ മന്ത്രി, മതത്തിന്റെയും പഴയ ആചാരങ്ങളുടെയും പേരില്‍ യഥാര്‍ഥ പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.