LiveTV

Live

National

വീഡിയോ പുലിവാലായി; അനുഷ്കക്കും കൊഹ്‍ലിക്കും വക്കീല്‍ നോട്ടീസ് 

റോഡിലേക്ക് പ്ലാസ്റ്റിക് വലിച്ചെറിഞ്ഞയാളെ അനുഷ്‌ക ശാസിക്കുന്ന ദൃശ്യങ്ങള്‍ കൊഹ്‍ലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ്

 വീഡിയോ പുലിവാലായി; അനുഷ്കക്കും കൊഹ്‍ലിക്കും വക്കീല്‍ നോട്ടീസ് 

കാറില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞയാളെ അനുഷ്‌ക ശാസിക്കുന്ന ദൃശ്യങ്ങള്‍ വിരാട് കൊഹ്‍ലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ യുവാവ് വക്കീല്‍ നോട്ടീസയച്ചു. സോഷ്യല്‍ മീഡിയയില്‍ തന്നെ അപമാനിച്ചു എന്ന് ആരോപിച്ചാണ് അര്‍ഹാന്‍ സിങ് എന്ന യുവാവ് കൊഹ്‍ലിക്കും അനുഷ്കക്കും നോട്ടീസ് അയച്ചത്.

അര്‍ഹാന്‍ കാറിലിരുന്ന് പ്ലാസ്റ്റിക് കവര്‍ റോഡിലേക്ക് വലിച്ചെറിയുന്നത് മറ്റൊരു കാറിലിരുന്ന് കണ്ട അനുഷ്ക, യുവാവിനെ ചോദ്യംചെയ്യുന്ന വീഡിയോ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. പ്ലാസ്റ്റിക് റോഡിലേക്ക് വലിച്ചെറിയരുതെന്നും ചവറ്റുകുട്ടയിലിടണമെന്നുമാണ് അനുഷ്ക പറഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതേസമയം അനുഷ്ക ഉപയോഗിച്ച വാക്കുകളെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളുണ്ടായി.

അല്‍പം മാന്യതയും മര്യാദയും നിങ്ങളുടെ വാക്കുകളില്‍ ഉണ്ടായിരുന്നെങ്കില്‍ താരമൂല്യം കുറഞ്ഞു പോകുമായിരുന്നോ എന്നായിരുന്നു അനുഷ്കയോടുള്ള അര്‍ഹാന്റെ ചോദ്യം. നിങ്ങളുടെ വായിലൂടെ പുറത്തുവന്ന മാലിന്യത്തേക്കാള്‍ എത്രയോ കുറവായിരുന്നു താന്‍ വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് കവറെന്നും അര്‍ഹാന്‍ ചോദിച്ചു. ഇരുവരുടെയും പ്രതികരണം ലഭിക്കുന്നതുവരെ ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് അര്‍ഹാന്‍ വ്യക്തമാക്കി.