LiveTV

Live

National

പ്രേതബാധയുണ്ടെന്ന വിശ്വാസം; തൊഴിലാളി‌കള്‍ പിന്‍മാറിയ ശ്മശാനത്തിൽ ഉണ്ടുറങ്ങി ആന്ധ്രപ്രദേശ് എം.എൽ.എ

എം.എല്‍.എയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നിമ്മലയെ പിണറായി അഭിനന്ദിച്ചത്.

പ്രേതബാധയുണ്ടെന്ന വിശ്വാസം; തൊഴിലാളി‌കള്‍ പിന്‍മാറിയ ശ്മശാനത്തിൽ ഉണ്ടുറങ്ങി ആന്ധ്രപ്രദേശ് എം.എൽ.എ

പ്രേതബാധയുണ്ടെന്ന വിശ്വാസത്താല്‍ തൊഴിലാളി‌കള്‍ പിന്‍മാറിയ ശ്മശാനത്തിൽ ഉണ്ടുറങ്ങി ആന്ധ്രപ്രദേശ് എംഎൽഎ നിമ്മല രാമ നായിഡു.

പ്രേതബാധയുണ്ടെന്ന വിശ്വാസത്തെത്തുടർന്ന് തൊഴിലാളികൾ നിർമാണ പ്രവൃത്തികളിൽ നിന്നു പിന്മാറിയതോടെ ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാന്‍ തെലുങ്കു ദേശം പാർട്ടി എംഎൽഎയായ നിമ്മല രാമ നായിഡു സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു. തൊഴിലാളികൾക്ക് ധൈര്യം പകരാന്‍ ശ്‌മശാനത്തിൽ ഊണും ഉറക്കവുമാരംഭിച്ചു എംഎൽഎ.

എം.എല്‍.എയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നിമ്മലയെ പിണറായി അഭിനന്ദിച്ചത്.

''പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമായല്ല, നിലനിൽക്കുന്ന ദുരാചാരങ്ങളെയും അതിന്റെ പരിണതിയായ പിന്തിരിപ്പൻ രാഷ്ട്രീയത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുൻകൈ ആയാണ് ഇതിനെ കാണേണ്ടത്.'' മുഖ്യമന്ത്രി പറഞ്ഞു.