LiveTV

Live

National

പശുക്കള്‍ക്ക് സ്വന്തമായി മന്ത്രാലയമെന്ന ആവശ്യവുമായി മധ്യപ്രദേശ് കാബിനറ്റംഗം

സംസ്ഥാനത്ത് ഗോരക്ഷാ മന്ത്രാലയം രൂപീകരിക്കുന്നത് മൃഗങ്ങളുടെ സംരക്ഷണത്തിന് അത്യാവശ്യം

പശുക്കള്‍ക്ക് സ്വന്തമായി മന്ത്രാലയമെന്ന ആവശ്യവുമായി മധ്യപ്രദേശ് കാബിനറ്റംഗം

സംസ്ഥാനത്തെ പശുക്കള്‍ മാത്രമായി ഒരു മന്ത്രാലയം രൂപീകരിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശില്‍ നിന്നുള്ള കേന്ദ്രമന്ത്രി. മധ്യപ്രദേശ് ഗോരക്ഷാ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ആയിരുന്ന സ്വാമി അഖിലേശ്വരാനന്ദ് ആണ് പശുക്കള്‍ക്ക് മാത്രമായി ഒരു മന്ത്രാലയമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗം ചൌഹാനെ സമീപിച്ചത്. അഖിലേശ്വരാനന്ദിന് കഴിഞ്ഞ ആഴ്ചയാണ് കാബിനറ്റ് പദവി നല്‍കിയത്.

പശുക്കളുടെ ക്ഷേമത്തിനായി ഗോരക്ഷാ മന്ത്രാലയം രൂപീകരിക്കണമെന്നാണ് അഖിലേശ്വരാനന്ദയുടെ ആവശ്യം. സംസ്ഥാനത്ത് ഗോരക്ഷാ മന്ത്രാലയം രൂപീകരിക്കുന്നത് മൃഗങ്ങളുടെ സംരക്ഷണത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയും ഒരു കര്‍ഷകനാണ്, ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളും ഗോരക്ഷാ മന്ത്രാലയം രൂപീകരിക്കാന്‍ അദ്ദേഹത്തെ സഹായിക്കും. എല്ലാവരുടെയും പിന്തുണ മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്പിയും ഗോരക്ഷാ മന്ത്രാലയം രൂപീകരിക്കുക എന്ന ആവശ്യം ഇതിന് മുമ്പ് ഉന്നയിച്ചിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സന്യാസിമാരെയും മഠാധിപന്മാരെയും കാബിനറ്റ് പദവിയിലേക്ക് കൂടുതലായി ഉള്‍പ്പെടുത്തുന്നു എന്ന വിമര്‍ശനം നിലനില്‍ക്കെ ക്യാബിനറ്റംഗമായ അഖിലേശ്വരാനന്ദ് പശുക്കള്‍ക്ക് വേണ്ടി മന്ത്രാലയം രൂപീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

എന്നാല്‍ ഗോരക്ഷാ മന്ത്രാലയം രൂപീകരിക്കുക എന്ന അഖിലേശ്വരാനന്ദിന്റെ ആവശ്യത്തെ വിമര്‍ശിച്ച് ട്വിറ്ററിലൂടെ അനവധി പേര്‍ രംഗത്തു വന്നു. ഗോരക്ഷാ മന്ത്രാലയം രൂപീകരിക്കുന്നതിന് മുമ്പ് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് വേണ്ടതെന്ന് വിമര്‍ശകര്‍ പറയുന്നു. തൊഴില്‍ രഹിതരായവര്‍ക്ക് ജോലി നല്‍കാന്‍ മുന്‍കൈയ്യെടുക്കു എന്നും സ്വാമി അഖിലേശ്വരാനന്ദിനോട് വിമര്‍ശകര്‍ ആവശ്യപ്പെട്ടു.